Delhi
ഇഡിക്ക് മുന്നില്‍ അഞ്ചാം തവണയും ഹാജരാകാതെ അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹി മദ്യ നയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് അഞ്ചാം തവണയും ഒഴിവാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവര്‍ത്തിച്ചുള്ള സമന്‍സ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇഡി കെജ്രിവാളിന് നോട്ടീസ് അയക്കുന്നത്. നേരത്തെ നാല് തവണ അയച്ച സമന്‍സിലും കെജ്രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. സമന്‍സ് നിയമവിരുദ്ധമാണെന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ആരോപണം. ‘കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയാണ് മോദി ജിയുടെ ലക്ഷ്യം. തന്നെ അറസ്റ്റു ചെയ്ത് ഡല്‍ഹി സര്‍ക്കാരിനെ താഴെയിറക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്’ കെജ്രിവാള്‍ പറഞ്ഞു.
എന്നാല്‍ ബിജെപിയുടെ ആഗ്രഹങ്ങള്‍ ഒന്നും സംഭവിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും എഎപി പ്രസ്താവനയില്‍ പറഞ്ഞു. കെജ്‌രിവാളിനെതിരായ നോട്ടീസുകളില്‍ തങ്ങളുടെ നിയമ വിദഗ്ധര്‍ പഠനം നടത്തുകയാണെന്നാണ് എഎപി നേതാക്കള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം പഞ്ചാബില്‍ ഒരു പ്രതിഷേധ പരിപാടിയില്‍ ഇന്ന് അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കുന്നുണ്ട്. നടപടി രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ചാണ് നേരത്തെയും കെജ്രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാതിരുന്നത്.
ജനുവരി 18ന് ഹാജരാകണമെന്ന ആവശ്യപ്പെട്ടായിരുന്നു ഇ ഡിയുടെ നാലാമത്തെ നോട്ടീസ്. ജനുവരി മൂന്ന്, ഡിസംബര്‍ 21, നവംബര്‍ രണ്ട്, തീയതികളിലായിരുന്നു നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അതേസമയം എഎപിയും ബിജെപിയും ഇന്ന് രാജ്യതലസ്ഥാനത്ത് ഒരേസമയം പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രകടനങ്ങള്‍ കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പിലെ വഞ്ചന ആരോപിച്ചാണ് എഎപി ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുന്നത്. പഞ്ചാബ് പ്രധാനമന്ത്രി ഭഗവന്ത് മന്നിനൊപ്പം കെജ്രിവാള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. അതിനിടെ, അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ തങ്ങളുടെ അംഗങ്ങള്‍ എഎപി ഹെഡ് ഓഫീസിന് സമീപം പ്രതിഷേധിക്കുമെന്ന് ബിജെപി അറിയിച്ചു.
Delhi
പോക്സോ കേസിൽ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ബന്ധുവിന്റെ നാല് വയസുളള മകളെ പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി.അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിർദേശിച്ചു.
അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണമെന്നും കോടതി നടന് നിർദേശം നല്‍കി. ജയചന്ദ്രൻ ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാൻ പൊലീസിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞവർഷമുണ്ടായ സംഭവത്തില്‍ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുത്തത്. കുട്ടിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞവരാണ്. കുട്ടി അമ്മയുടെ വീട്ടില്‍ താമസിക്കവെ പീഡനം നടന്നെന്നാണ് കേസ്. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടി ആ വീട്ടില്‍ എത്തിയപ്പോള്‍ അമ്മൂമ്മയോട് ഇക്കാര്യം വെളിപ്പെടുത്തി.
സൈക്കോളജിസ്റ്റിനോടും മജിസ്ട്രേറ്റിനോടും മൊഴി ആവർത്തിച്ചു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം സംശയിക്കുന്ന പരിക്ക് കണ്ടെത്തിയിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍ കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് തന്റെ കക്ഷിക്കെതിരെ ഇങ്ങനെയൊരു പരാതി ഉയർന്നതെന്ന് ജയചന്ദ്രന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
Delhi
മലയോര ജനവിഭാഗത്തിനെതിരായ അധിക്ഷേപം; ഉത്തരാഖണ്ഡ് ധന-പാർലമെന്ററികാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ധന-പാർലമെന്ററി കാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് പ്രേംചന്ദ് അഗര്‍വാള്‍ രാജിക്കത്ത് കൈമാറി. നിയമസഭയില്‍ മലയോര ജനവിഭാഗത്തെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു പ്രേംചന്ദിന്‍റെ വിവാദമായ പരാമര്‍ശം.ഫെബ്രുവരി അവസാന ആഴ്ച നടന്ന സംസ്ഥാന ബജറ്റ് സമ്മേളനത്തിലായിരുന്നു പ്രേംചന്ദ് അഗർവാളിന്റെ വിവാദ പരാമർശം. ഉത്തരഖാണ്ഡ് പഹാഡികള്‍ക്ക് (ഗിരി നിവാസികള്‍ക്ക്) വേണ്ടി മാത്രം സൃഷ്ടിച്ചതല്ലെന്നായിരുന്നു മുൻ ധനമന്ത്രിയുടെ പ്രസ്താവന. കോണ്‍ഗ്രസ് എംഎല്‍എ മദൻ സിങ് ബിഷിത്തുമായി ഉണ്ടായ തർക്കത്തിനിടയിലായിരുന്നു പരാമർശം.
സഭയിലെ പ്രസ്താവനയ്ക്ക് പിന്നാലെ ധനമന്ത്രി ഗിരി നിവാസി വിരുദ്ധ സമീപനമാണ് പുലർത്തുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കാൻ മന്ത്രി നടത്തിയ പ്രസ്താവനകള്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായി. രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഉള്ളവരാണ് കുന്നുകളില്‍ താമസിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ കൂട്ടിച്ചേർക്കല്‍. മന്ത്രിയുടെ പ്രസ്താവനകള്‍ ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രേംചന്ദിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ ബിജെപി വലിയ തോതില്‍ പ്രതിപക്ഷ പ്രതിഷേധങ്ങളാണ് നേരിട്ടത്. പ്രതിഷേധം കനത്തതോടെയാണ് മന്ത്രി രാജിവച്ച് പുറത്തുപോയത്.
Delhi
ആശമാരുടെ പ്രശ്നങ്ങള്‍ അറിയിക്കാൻ പോയ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിനെ തിരിച്ചയച്ച് കേന്ദ്രധനമന്ത്രി
പോയി കണക്കുമായി വരാൻ നിർദ്ദേശം

ന്യൂഡൽഹി: തിരുവനന്തപുരത്ത് ആശവർക്കർന്മാർ സമരം തുടരുന്നതിനിടെ ആശമാരുടെ പ്രശ്നങ്ങള്‍ അറിയിക്കാൻ പോയ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിനെ കണക്ക് ചോദിച്ച് തിരിച്ചയച്ച് കേന്ദ്രധനമന്ത്രി. കേരളത്തിൻറെ ആവശ്യം സംബന്ധിച്ച് നിർമല സീതാരാമൻ കുറിപ്പ് ചോദിച്ചെങ്കിലും കണക്കുകളെ സംബന്ധിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു കെ.വി തോമസിന്റെ പ്രതികരണം. തിങ്കളാഴ്ച വിശദമായ കുറിപ്പ് നല്‍കുമെന്ന് കെ.വി. തോമസ് അറിയിച്ചു.
ആശമാരെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ പ്രകോപിതനായി കെ.വി.തോമസ് മറുപടി പൂർത്തിയാക്കാതെ മടങ്ങി.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram2 months ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login