കലാകാരന്മാർക്കുള്ള ‘ശബരീശ’ പുരസ്ക്കാരം സമ്മാനിച്ചു

മലപ്പുറം: ശബരിമല അയ്യപ്പ സേവാ സമാജം കലാകാരൻമാർക്ക് ഏർപ്പെടുത്തിയ പ്രഥമശബരീശ പുരസ്ക്കാരം ചലച്ചിത്ര സംവിധായകൻ കെ.എസ് ഹരിഹരനും, സംഗീത സംവിധായകൻ ഡോ .ഗിരീഷ് ജ്ഞാനദാസും പങ്കിട്ടു.. പെരിന്തൽമണ്ണയിൽ വെച്ചു നടന്ന ശബരിമല അയ്യപ്പ സേവാ സമാജം മലപ്പുറം ജില്ലാ സമ്മേളനത്തിൽ, ദേശീയാസംഘാടനാ സെക്രട്ടറി വി.കെ. വിശ്വനാഥൻ ശബരിശ പുരസ്ക്കാരം സമ്മാനിച്ചു.സ്വാഗതസംഘം ചെയർമാൻ കെ.ജനചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.അയ്യപ്പ സേവസമാജം സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അരവിന്ദാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി മാധവൻ ,കെ .പി സുബ്രമ ഹ്ണ്യൻ, നീലകണ്ഠൻ അയ്യർ, ജില്ലാ പ്രസിഡണ്ട്, എ.ശിവദാസൻ, വി.ഗോപീ നാഥൻ, കെ.എം അച്ചുതൻ എന്നിവർ സംസാരിച്ചു.
” കാളച്ചേകോൻ ” എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമാണ് കെ എസ് ഹരിഹരൻ.
“കാളച്ചേകോൻ” എന്ന ചിത്രത്തിലെ നായകനും സംഗീതാ സംവിധായകനുമാണ് ഡോ.ഗിരീഷ് ജ്ഞാനദാസ്.

Related posts

Leave a Comment