Featured
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് തൊഴില്‍ മേഖലയിൽ സൃഷ്ടിക്കാന്‍ പോകുന്ന അരക്ഷിതത്വം പ്രവചനാതീതമാണെന്ന് ഐ എന്‍ ടി യു സി
‘
കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് തൊഴില്‍ മേഖലയിലാകെ സൃഷ്ടിക്കാന്‍ പോകുന്ന അരക്ഷിതത്വം പ്രവചനാതീതമാണെന്ന് ഐ എന്‍ ടി യു സി സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ഈ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്നത് തൊഴിലാളി മുന്നേറ്റത്തിലൂടെ മാത്രമാണെന്നും സെമിനാര്‍ ചൂണ്ടികാട്ടി. പാര്‍ലമെന്റും നിയമസഭയും പാസാക്കിയ തൊഴിലാളി സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാരും സര്‍ക്കാര്‍ സ്ഥാപനങ്ങളും ലംഘിക്കുകയാണ്. ഇത് നിയമനിര്‍മ്മാണ സഭകളോടുള്ള പരസ്യമായ വെല്ലുവിളിയാണ്. പ്രഖ്യാപനങ്ങള്‍ക്ക് ഉപരിയായി തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാരിന് കഴിയണം. തുല്യ ജോലിക്ക് തുല്യവേതനം തൊഴിലാളികളുടെ അവകാശമാണെന്ന് സുപ്രീം കോടതി വിധിയുണ്ടായിട്ടു പോലും അത് നടപ്പാക്കപ്പെടുന്നില്ല. കോര്‍പ്പറേറ്റ് ഭരണകൂട നടപടികളെ അംഗീകരിച്ച് അവര്‍ക്ക് കുട പിടിക്കുന്ന നടപടിയാണ് ചില തൊഴിലാളി സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും വിമര്‍ശനമുയര്‍ന്നു.
നിലവിലെ ജീവിത സാഹചര്യങ്ങളെ നേരിടാന്‍ രാജ്യത്തെ തൊഴിലാളികളുടെ സംഘടിതമായ മുന്നേറ്റം അനിവാര്യമായിരിക്കുന്നുവെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ഐ എന്‍ ടി യു സി പ്ലാറ്റിനം ജൂബിലി സമാപന ആഘോഷത്തിന്റെ ഭാഗമായാണ് ‘ കോര്‍പ്പറേറ്റ് വര്‍ഗീയ അധിനിവേശത്തിന്റെ വെല്ലുവിളികള്‍ ‘ എന്ന വിഷയത്തില്‍ കെ .പി കേശവമേനോന്‍ ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി .വി ചന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തിക വിദഗ്ധ ഡോ.മേരിജോര്‍ജ്ജ്, സി ഐ ടി യു അഖിലേന്ത്യ സെക്രട്ടറി എളമരം കരീം എം.പി, എസ് ടി യു അഖിലേന്ത്യ നേതാവ് അഡ്വ. റഹ്മത്തുള്ള, അഡ്വ. സജിനാരായണന്‍, മുന്‍ എം എല്‍ എ പി .ജെ ജോയ്, ഡോ.എം .പി പത്മനാഭന്‍ ,കെ പി രാജേന്ദ്രന്‍, ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് കെ രാജീവ്, ഐ എന്‍ ടി യു സി സംസ്ഥാന ഭാരവാഹികളായ നുസ്ര,തമ്പികണ്ണാടന്‍, മനോജ് എടാണി, കൃഷ്ണവേണി ശര്‍മ്മ,ഭുവനചന്ദ്രന്‍,അഡ്വ. എം രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
chennai
മധുരയിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം
മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ് മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം.
Featured
ഇ പോസ് തകരാർ; പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടു
ഇ പോസ് തകരാർ മൂലം സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ തടസ്സം നേരിട്ടു. ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് റേഷൻ വിതരണം തടസ്സപ്പെടുന്നത്.
വാതിൽപ്പടി വിതരണക്കാരുടെ സമരത്തെ തുടർന്ന് എല്ലാവർക്കും നൽകാനുള്ള ധാന്യങ്ങൾ കടകളിൽ ഇല്ല. നാളുകളായി തുക കുടിശ്ശികയായ സാഹചര്യത്തിലാണ് വാതിൽപ്പടി വിതരണക്കാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 27 മുതൽ റേഷൻ വ്യാപാരികളും അനിശ്ചിതകാല സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Ernakulam
ബോബി ചെമ്മണൂരിന് ജാമ്യം
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ പ്രതിയായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ബോബിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹര്‍ജി പരിഗണിച്ചത്. സര്‍ക്കാര്‍ കോടതിയില്‍ ബോബിയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തു. എന്തിനാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയില്‍ വിടേണ്ടത് എന്ന കോടതിയുടെ ചോദ്യത്തിന് പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. സമൂഹത്തിന് ഇതൊരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, പ്രതി റിമാന്‍ഡിലായപ്പോള്‍ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഹാജരായി.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured2 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login