Connect with us
48 birthday
top banner (1)

Ernakulam

ആർഷോയെ മഹാരാജാസ് കോളേജിൽ നിന്നും പുറത്താക്കും

Avatar

Published

on

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പുറത്തക്കും. ആ‍ർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു ആർഷോ. എന്നാൽ ദീ‍ർഘനാളായി ആർഷോ കോളജിൽ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ നടപടിയെടുത്തത്. കാരണം അറിയിച്ചില്ലെങ്കിൽ കോളജിൽ നിന്ന് പുറത്താക്കുമെന്ന് നോട്ടീസ് നൽകിയിരിക്കുകയാണ് കോളേജ് അധികൃതർ. ആർഷോയുടെ മാതാപിതാക്കൾക്കാണ് പ്രിൻസിപ്പൽ നോട്ടീസ് നൽകിയത്.

Ernakulam

ഫോര്‍ട്ട് കൊച്ചിയിൽ കാനയിൽ വീണ് ഫ്രഞ്ച് പൗരന്റെ വീണ് കാലൊടിഞ്ഞു

Published

on

കൊച്ചി: കൊച്ചിയിൽ കാനയിൽ വീണ് ഫ്രഞ്ച് പൗരന്റെ വീണ് കാലൊടിഞ്ഞു. ഫോര്‍ട്ട് കൊച്ചിയില്‍ കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഫ്രാന്‍സില്‍ നിന്ന് കേരളത്തിൽ ചികിത്സയ്‌ക്കെത്തിയ ആളാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി.

എറണാകുളം ജനറല്‍ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ച ഇയാളെ പരിക്ക് ഗുരുതരമായതിനാല്‍ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിയ ഇദ്ദേഹത്തിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജിലാണ് ഫ്രഞ്ച് പൗരനുള്ളത്.

Advertisement
inner ad
Continue Reading

Ernakulam

സംസ്ഥാന സ്‌കൂള്‍ കായിക മേള: ഗോള്‍ വല നിറച്ച് കണ്ണൂര്‍ ചാമ്പ്യന്മാര്‍

Published

on

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 19 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തില്‍ കണ്ണൂരിന് പൊന്‍തിളക്കം. കളിയിലെ മുഴുവന്‍ സമയത്തും കോഴിക്കോടിന്റ പോസ്റ്റില്‍ നിറഞ്ഞ് കളിച്ച കണ്ണൂര്‍ ടീം ഫൈനല്‍ ഫിസില്‍ മുഴങ്ങുമ്പോള്‍ എട്ട് ഗോള്‍ നേടിയാണ് ചാമ്പ്യന്മാരായത്.

രണ്ടാം സ്ഥാനം കോഴിക്കോടും മൂന്നാം സ്ഥാനം തൃശൂരും നേടി.കണ്ണൂര്‍ ടീമിന്റെ ക്യാപ്റ്റനും രാജ്യാന്തര താരവുമായ ഷില്‍ജി ഷാജി ആറ് ഗോള്‍ നേടിയപ്പോള്‍ അന്ന മാത്യു, ബി സുബി എന്നിവര്‍ ഓരോ ഗോളുകള്‍ വീതം കണ്ണൂരിന് നേടിക്കൊടുത്തു.

Advertisement
inner ad

തികച്ചും പതിഞ്ഞ രീതില്‍ കളിച്ച കോഴിക്കോട് ടീം മല്‍സരത്തിലുടനീളം ഒരുതരത്തിലുള്ള വെല്ലുവിളിയും ഉയര്‍ത്താത്തത് കണ്ണൂരിന്റെ വിജയം എളുപ്പമാക്കി. മത്സരത്തിലെ മികച്ച താരമായി കണ്ണൂരിന്റെ ഷില്‍ജി ഷാജിയെ തിരഞ്ഞെടുത്തപ്പോള്‍ ഭാവിതാരമായി തൃശ്ശൂരിന്റെ വി എസ് ആര്‍ദ്ര തിരഞ്ഞെടുക്കപ്പെട്ടു

Advertisement
inner ad
Continue Reading

Cinema

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

Published

on


കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട്, നിര്‍ദേശം, കരട് നിയമം എന്നിവ ശേഖരിച്ച് ഏകോപിപ്പിക്കും. കരട് നിയമം തയ്യാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. പരിഗണിക്കാമെന്ന് കോടതി മറുപടി നല്‍കി. സര്‍ക്കാര്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പ്രത്യേക ഹൈക്കോടതി ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസ് പരി?ഗണിച്ചത്. അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഡിസംബര്‍ 31 ന് മുതല്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിയെന്നും കോടതി പറഞ്ഞു. 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് കോടതിയെ സമര്‍പ്പിച്ചു.

Advertisement
inner ad
Continue Reading

Featured