കാക്കനാട് ഫ്ലാറ്റ് കൊലപാതകം: പ്രതി അർഷാദ് പിടിയിൽ

കൊച്ചി: എറണാകുളം ന​ഗരത്തെ നടുക്കിയ അരുംകൊലക്കേസിലെ പ്രതിയെന്നു കരുതുന്ന അർഷാദ് പിടിയിൽ. പിടിയിലായത് കാസർഗോഡ് അതിർത്തിയിൽ വച്ച്. കർണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായതെന്നു പൊലീസ്. ഇയളെ ഇന്നുതന്നെ കാക്കനാട്ട് എത്തിക്കാനുള്ള ശ്രമം തുടങ്ങി.
. ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് മറ്റൊരു സുഹൃത്തിനെ കൊലപ്പെടുത്തി സ്വിവെജ് പൈപ്പുകൾക്കിടയില് തിരുകുകയായിരുന്നു. കാക്കനാട് ഫ്ലാറ്റിൽ നടന്ന കൊലപാതകത്തിൽ പ്രതിയെക്കുറിച്ചു വ്യക്തമായ സൂചന നൽകി പൊലീസ്. ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശി സജീവ് കൃഷ്ണയുടെ കൂടെ താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെയാണ്കാ പൊലീസ്ണാ സംശയിക്കുന്നത്. ഇന്നലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. കൊല്ലപ്പെട്ട സജീവ് കൃഷ്ണയു‌ടെ കൂടെ താമസിച്ചിരുന്നയാളാണ് അർഷാദ്.
ഫ്ലാറ്റിലെ മാലിന്യം ഒഴുക്കിക്കളയുന്ന സ്വീവെജ് ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേർ കൂടെ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നു.സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പ്രാഥമികമായി അന്വേഷണം പുരോഗമിക്കുന്നത്. മൂന്നു സുഹൃത്തുക്കൾ ടൂറ്‍ വപോയി എന്നാണ് അവർ പൊലീസിനോടു പറയുന്നത്. ഇവർക്കൊപ്പമുണ്ടായിരന്ന അർഷാദം എന്തുകൊണ്ട് പോയില്ല എന്ന ചോദ്യം ബാക്കി. ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഇന്നലെ രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശി ജിജി ഈപ്പൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്.
അതിനിടെ സജീവിന്റെ ഫോൺ പൊലീസിനു കിട്ടി. കോഴിക്കോ‌ടിനു സമീപത്തു നിന്നാണ ഇതു കിട്ടിയത്. സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഈ മാസം 12നും 15നും ഇടയിലാണ കൊല നടന്നതെന്നാണു നി​ഗമനം.

Related posts

Leave a Comment