വിമാനത്താവളങ്ങളില്‍ ബയോമെട്രിക് സംവിധാനം നടപ്പാക്കും

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ മുഖംനോക്കി യാത്രക്കാരെ തിരിച്ചറിയാനുള്ള ബയോമെട്രിക് ബോഡിംഗ് സംവിധാനം നടപ്പാക്കും. പ്രവേശന കവാടം മുതൽ ബോർഡിംഗ് പോയിന്റ് വരെ യാത്രക്കാരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നതിനും പരിശോധനകൾ പേപ്പർ രഹിതമാക്കുന്നതിനുമാണിത്.

ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബയോമെട്രിക് ബോർഡിംഗ് സംവിധാനം ബാംഗളൂർ, ഹൈദരാബാദ്, പൂനെ, വാരാണസി, വിജയവാഡ വിമാനത്താവളങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ നടപ്പാക്കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി രാജ്യത്തെ മ​റ്റ് വിമാനത്താവളങ്ങളിലും നടപ്പാക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറൽ (റിട്ട.) ഡോ. വി. കെ. സിംഗ് ലോക്‌സഭയിൽ വ്യക്തമാക്കി.

Related posts

Leave a Comment