പാലക്കാട്: ആര്‍എസ്എസ് നേതാവ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.ഗൂഢാലോചനയില്‍ പങ്കാളിയായ അഗ്നിശമനസേനാ ഉദ്യോഗസ്ഥനാണ് പിടിയിലായത്.കോങ്ങാട് സ്റ്റേഷനിലെ ഫയര്‍ ഓഫിസര്‍ ജിഷാദാണ് അറസ്റ്റിലായത്.ഏപ്രില്‍ 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്ഷനു സമീപമുള്ള കടയില്‍ മൂന്നു ബൈക്കിലെത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്.
ശ്രീനിവാസൻ വധം: ഒരാൾ കൂടി അറസ്റ്റിൽ, പിടിയിലായത് അഗ്നിശമനസേന ഉദ്യോഗസ്ഥൻ
