Connect with us
48 birthday
top banner (1)

Kerala

രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റ്; പോലീസ് നടപടി ശുദ്ധ തെമ്മാടിത്തമെന്ന് എംഎം ഹസന്‍

Avatar

Published

on

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം ക്രിമിനലുകള്‍ക്ക് പട്ടും വളയും നല്‍കിയും പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയും ആദരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൊടിയ മര്‍ദ്ദനമേറ്റ് ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കയ്യാമം വെച്ച് അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
പ്രതികാര ദാഹിയായ രക്ത രക്ഷസിനെപ്പോലെയാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ തിരിയുന്നത്. പ്രതിഷേധം സഖാക്കള്‍ നടത്തിയാല്‍ ജനാധിപത്യവും കോണ്‍ഗ്രസ് നടത്തിയാല്‍ ജനാധിപത്യ വിരുദ്ധവുമാണെന്ന നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനല്‍ സംഘങ്ങളുമായുള്ള സഹവാസം മുഖ്യമന്ത്രിയേയും അതേ മനോനിലയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. വീടുവളഞ്ഞ് പുലര്‍ച്ചെ കസ്റ്റഡിയിലെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കൊടുംക്രിമിനല്ലെന്നും കേരളം അറിയുന്ന യുവജന പ്രസ്ഥാനത്തിന്റെ അധ്യക്ഷനാണെന്നും മുഖ്യമന്ത്രിയും പോലീസും വിസ്മരിക്കരുത്. പൊലീസിനെയും ലാത്തിയേയും കണ്ട് നാടുവിടുന്ന പാരമ്പര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമില്ല. ഒരു നോട്ടീസ് നല്‍കിയാല്‍ നേരിട്ട് ഹാജരാകുന്ന രാഹുലിനെ വളഞ്ഞിട്ട് പിടികൂടാനുള്ള ചോതോവികാരം എന്താണ്. ഓലപാമ്പ് കണ്ടാല്‍ പേടിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസെന്നും വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിക്കും പോലീസിനും ബോധ്യപ്പെടുമെന്നും ഹസന്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സിദ്ധാർത്ഥന്റെ മരണം: എസ്എഫ്ഐക്കെതിരെ കുറിപ്പുമായി നടി സ്നേഹാ ശ്രീകുമാർ

Published

on

കൊച്ചി: വയനാട് പൂക്കോട്ടൂർ വെറ്റിനറി ക്യാമ്പസിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിന് വഴിയൊരുക്കി എസ് എഫ് ഐക്കെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത സിനിമ-സീരിയൽ താരം സ്നേഹ ശ്രീകുമാർ രംഗത്ത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

Advertisement
VKSHNM NWS KWT 1000 x 180 PX-01

justiceforsidharth

നഷ്ടപെട്ടത് ഒരു ജീവൻ ആണ്. അക്രമം കണ്ടു നിന്ന കൂട്ടുകാരോട് ഒന്നും പറയാനില്ല. നിങ്ങളാണോ മിണ്ടാപ്രാണികളെ നോക്കാൻ പോകുന്നത്. ഇത്രയും നീചന്മ്മാരെ ഒരുതരത്തിലും ന്യായികരിക്കാതിരിക്കുക ????ഗുണ്ടകളൊന്നും ക്യാമ്പസ്സിൽ വേണ്ട. എല്ലാത്തിനെയും പിടിച്ചു അകത്തിടണം. പോലീസിന്റെ ഭാഗത്തുനിന്നും എത്രയും പെട്ടെന്ന് നടപടി ഉണ്ടാകണം. മിടുക്കനായ ഒരു കുട്ടിയെയാണ് നമുക്ക് നഷ്ടമായതു. വിദ്യാർത്ഥി സംഘടനകൾ പ്രവർത്തിക്കേണ്ടത് വിദ്യാർത്ഥികളുടെ സംരക്ഷണത്തിനു ആണ്, ഇത്രയും വലിയ പ്രശ്നം മൂന്ന് ദിവസമായി അവിടെ നടന്നിട്ടും അതറിയാതെപോയി എന്നു പറഞ്ഞാൽ വിദ്യാർത്ഥി സംഘടനയും, കോളേജ് അധികാരികളും അവിടെ എന്ത് ചെയ്‌യുകയായിരുന്നു?? അവിടെയുള്ള എല്ലാവരും ഇതിനു ഉത്തരവാദികൾ ആണ്…

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Fashion

സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിഷേധം ശക്തം; ക്യാമ്പസിലേക്ക് ഇന്ന് കെ.എസ്.യു മാർച്ച്

Published

on

വയനാട്: സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്എഫ്ഐ നേതാക്കളായ പ്രതികൾക്ക് മേൽ കൊലക്കുറ്റം ചുമത്തുക, ഡീൻ ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റി അധികൃതരെ കൂടി പ്രതി പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യുവിന്റെ നേതൃത്വത്തിൽ ഇന്ന് ക്യാമ്പസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലവിൽ നിരാഹാര സമരം പുരോഗമിക്കുകയാണ്. ജില്ലാ പ്രസിഡന്റ് ഗോകുൽദാസിന്റെ നേതൃത്വത്തിൽ ആരംഭിച്ച നിരാഹാര സമരം അഞ്ചു ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. സിദ്ധാർത്ഥന്റെ മരണവും എസ്എഫ്ഐയുടെ പങ്കും പുറംലോകത്തേക്ക് എത്തിച്ചത് കെഎസ്‌യുവായിരുന്നു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഉപവാസ സമരവും ഇന്ന് ആരംഭിക്കും.

അതേസമയം, യുവജന-വിദ്യാർത്ഥി-മഹിളാ വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള കടുത്ത പ്രതിഷേധത്തിലേക്കാണ് കോൺഗ്രസ് നീങ്ങുന്നത്. പ്രതിഷേധ രീതി ഉൾപ്പെടെ പ്രഖ്യാപിക്കുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് കെഎസ്‌യു, യൂത്ത്കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരുടെ സംയുക്ത വാർത്താസമ്മേളനം നടക്കും. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും. നാലേകാൽ ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഏപ്രിൽ ആദ്യവാരം മൂല്യനിർണയം ആരംഭിച്ച് മെയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നു.ആകെ പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർഥികളാണ്. വിവിധ മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളുണ്ടായി. ഇതിൽ 2955 കേന്ദ്രങ്ങൾ കേരളത്തിലാണ്. ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും പരീക്ഷ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഇതാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയുടെ മൊത്തത്തിലുള്ള ചിത്രം. ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ 25ാം തീയതി അവസാനിക്കും.ടിഎച്ച്എസ്എൽസി, എഎച്ച്എൽസി പരീക്ഷകളും ഇതിനൊപ്പം നടക്കും. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടു ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക. ശേഷം മേയ് രണ്ടാംവാരത്തോടെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

Continue Reading

Featured