Connect with us
inner ad

National

കെജ്‌രിവാളിന്റെ അറസ്റ്റ് അന്യായം; ശശി തരൂര്‍

Avatar

Published

on

തിരുവനന്തപുരം: അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ രംഗത്ത്. മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇത് തിരഞ്ഞെടുപ്പ് കാലമാണ്. സര്‍ക്കാരിനെ എതിര്‍ക്കുന്നവരോട് കേന്ദ്രം നല്‍കുന്ന സന്ദേശമാണിത്. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് അത്ഭുതപ്പെടുത്തുന്നുവെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. സംഭവിച്ചതെല്ലാം അന്യായമാണെന്നും ശശി തരൂര്‍ സംഭവത്തിൽ പ്രതികരിച്ചു.
കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പ്രവര്‍ത്തകര്‍ക്ക് വേണ്ടി യാത്ര ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്ന ശേഷമാണിതൊക്കെ ഉണ്ടാകുന്നത്. എന്താണ് ഇത്ര ധൃതി? തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാമല്ലോ. അറസ്റ്റിനുള്ള അടിയന്തര സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും തരൂര്‍ വ്യക്‌തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Featured

ഛത്തീസ്​ഗഡിൽ 18 നക്സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Published

on

റായ്പൂർ: ഛത്തീസ്​ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 18 നക്സലുകൾ കൊല്ലപ്പെട്ടു. കങ്കാറിലാണ് സൈന്യം നക്സൽ ഓപ്പറേഷൻ നടത്തിയത്. ഒരു മുതിർന്ന നക്സൽ നേതാവിനെയും സൈന്യം വധിച്ചതായാണ് റിപ്പോർട്ട്.
ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യേ​ഗസ്ഥർക്ക് പരിക്കേറ്റു. ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഐജി ബസ്തർ പി സുന്ദർ രാജ് അറിയിച്ചു.

Continue Reading

Featured

സജന സജീവനും ആശാ ശോഭനയും ഇന്ത്യൻ ടീമിൽ

Published

on

മുംബൈ: ബംഗ്ലാദേശ് പര്യടനത്തിലെ അഞ്ച് ട്വന്റി-20കള്‍ക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭന ജോ‌യിയും.കഴിഞ്ഞ വർഷം ഇന്ത്യൻ ടീമില്‍ ഇടം നേടിയ ആദ്യ കേരള താരമായി ചരിത്രം കുറിച്ച മിന്നുമണിക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്നവരാണ് സജനയും ആശയും. വനിതാ പ്രീമിയർ ലീഗിലെ മിന്നും പ്രകടനമാണ് വയനാട് സ്വദേശിയായ സജനയ്ക്കും പുതുച്ചേരിയ്ക്കായി കളിക്കുന്ന തിരുവനന്തപുരം സ്വദേശി ആശാ ശോഭനയ്ക്കും സീനിയർ ടീമിലേക്കുള്ള വഴി തുറന്നത്.

Continue Reading

Featured

സിവില്‍ സര്‍വീസ്: ആദിത്യ ശ്രീവാസ്തവയ്ക്ക് ഒന്നാം റാങ്ക്, മലയാളി സിദ്ധാർഥ് രാംകുമാറിന് നാലാം റാങ്ക്

Published

on

ആദിത്യ ശ്രീവാസ്തവ, സിദ്ധാർഥ് രാംകുമാർ

ഡല്‍ഹി: യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷ 2023 ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം അനിമേഷ് പ്രധാന്‍, ഡോനുരു അനന്യ എന്നിവര്‍ക്കാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

എറണാകുളം സ്വദേശിയായ പികെ സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാർഥ് രാംകുമാറിന്റെ നാലാമത്തെ സിവില്‍ സർവീസ് നേട്ടമാണിത്. 2022 ല്‍ 121 ാം റാങ്കാണ് സിദ്ധാർഥ് നേടിയത്. നിലവില്‍ ഐ.പി.എസ് ട്രെയിനിങ്ങിലാണ്.

മലയാളികളായ വിഷ്ണു ശശികുമാർ 31ാം റാങ്കും അർച്ചന പിപി 40ാം റാങ്കും രമ്യ ആർ 45ാം റാങ്കും നേടിയിട്ടുണ്ട്. ബെൻജോ പി ജോസ് (59), കസ്തൂരിഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് എസ് (78), ആനി ജോർജ് (93), ജി ഹരിശങ്കർ (107), ഫെബിൻ ജോസ് തോമസ് (133), മഞ്ജുഷ ബി.ജോർജ് (195) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഇത്തവണ 1016 ഉദ്യോഗാര്‍ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായതായി യുപിഎസ് സി അറിയിച്ചു. 2023 മെയ് 28നായിരുന്നു പ്രിലിമിനറി പരീക്ഷ നടന്നത്. ഇതില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കായി 2023 സെപ്റ്റംബര്‍ 15,16,17, 23, 24 തീയതികളിലായി മെയ്ന്‍ പരീക്ഷ നടത്തിയത്.

ഡിസംബര്‍ എട്ടിനാണ് മെയ്ന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.ജനുവരി 2, ഏപ്രില്‍ 9 തീയതികളിലായാണ് സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന ഘട്ടമായ ഇന്റര്‍വ്യൂവും പേഴ്‌സണാലിറ്റി ടെസ്റ്റും നടന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured