അറസ്റ്റ് നാടകം പൊലീസിനും സർക്കാരിനും നാണക്കേടുണ്ടാക്കി: ഷാഫി പറമ്പിൽ

തിരുവനന്തപുരം: യൂത്ത്ശ കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥനെ അറസ്റ്റ് ചെയ്യാൻ കാട്ടിയ വൃത്തികെട്ട തിടുക്കം കേരളത്തിലെ പൊലീസിനും സർക്കാരിനും നാണക്കേടുണ്ടാക്കിയ സംഭവമാണെന്നു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ സ്റ്റേഷനിൽ ഹാജരാകാതിരിക്കാനുള്ള സാഹചര്യം ശബരിക്കുണ്ടായിരുന്നു. എന്നാൽ അതിനൊന്നും തയാറാകാതെ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകുകയാണ് അദ്ദേഹം ചെയ്തത്.
റോഡിലെ കുഴിയുടെ കാര്യം പറഞ്ഞപ്പോൾ ബി.ജെ.പിയുമായി കൂട്ടിക്കെട്ടാൻ ശ്രമിച്ച മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കേരളത്തിലെ പൊലീസിന്റെ നടപടിയെയാണ് ബിജെപിയുമായി കൂട്ടിക്കെട്ടേണ്ടത്. മോദി പൊലീസിന്റെ മാനുവലാണ് കേരള പൊലീസ് പിന്തുടരുന്നത്. അവരുടെ റൂൾ ബുക്ക് പിണറായി വിജയന്റേതല്ല, യോഗി ആദിത്യനാഥിന്റേതാണ്. വിചാരധാരയാണ് പൊലീസിനെയും സർക്കാരിനെയും നയിക്കുന്നത്. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരിയെ അറസ്റ്റ് ചെയ്തതെന്നും ഷാഫി കുറ്റപ്പെടുത്തി. നിയമസഭാമന്ദിരത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related posts

Leave a Comment