crime
ചോറ്റാനിക്കരയില്‍ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് അറസ്‌റ്റിൽ
ചോറ്റാനിക്കരയില്‍ യുവതിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമെന്നു പോലീസ്.ഭര്‍ത്താവ് ചോറ്റാനിക്കര എരുവേലി ഭാഗത്ത് പാണക്കാട്ട് വീട്ടില്‍ ഷൈജു (37)വിനെ ചോറ്റാനിക്കര പോലീസ് അറസ്‌റ്റ് ചെയ്‌തു.കഴിഞ്ഞ 25-ന് ഭാര്യ ശാരിയെ വീട്ടിലെ കിടപ്പുമുറിയിലെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നും രക്ഷിക്കാനായി ഷാള്‍ മുറിച്ച് ശാരിയെ ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നും ഷൈജു പറഞ്ഞിരുന്നു.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.ഭാര്യയെ സംശയത്തിന്റെ പേരില്‍ കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
പോലീസ് പറയുന്നത് ഇങ്ങനെ:
25-ന് ഉച്ചയോടെ മദ്യപിച്ചെത്തിയ ഷൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു.തുടര്‍ന്ന് അവശനിലയിലായ ശാരിയെ കഴുത്തില്‍ ചുരിദാറിന്റെ ഷാള്‍ മുറുക്കി.മരണം ഉറപ്പാക്കാന്‍ ശാരി ധരിച്ചിരുന്ന നൈറ്റി വായിലും, മൂക്കിലും ചേര്‍ത്ത് അമര്‍ത്തി.ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഷാളുകള്‍ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴുക്കോലില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു.
അതിന് കഴിയാതെ വന്നപ്പോള്‍ ആത്മഹത്യ ചെയ്‌തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ എത്തിച്ചു.പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്‌ടറുടെ മൊഴിയും സംഭവസ്‌ഥലത്തെ തെളിവും ഷൈജുവിന്റെ മൊഴിയും സാക്ഷിമൊഴികളും അന്വേഷണത്തില്‍ നിര്‍ണായകമായി.
പ്രണയ വിവാഹമായിരുന്നു ഇവരുടേത്.ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു.മൂവ്വാറ്റുപുഴ സ്വദേശിനിയായിരുന്നു മരിച്ച ശാരി.
പുത്തന്‍കുരിശ് ഡിവൈ.എസ്.പി: ടി.ബി. വിജയന്‍, ഇന്‍സ്‌പെക്‌ടര്‍മാരായ കെ.പി. ജയപ്രസാദ്, കെ.ജി. ഗോപകുമാര്‍, ഡി.എസ്. ഇന്ദ്രരാജ്, വി. രാജേഷ് കുമാര്‍, എ.എസ്.ഐ ബിജു ജോണ്‍, സി.പി.ഒ. രൂപഷ് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.പ്രതിയെ തെളിവെടുപ്പിനായി കസ്‌റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
crime
ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
പെരുമ്പാവൂർ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി (39) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടുമണിയോടെയാണ് സംഭവം. പെരുമ്പാവൂർ പാലക്കാട്ട് താഴം ബംഗാൾ കോളനിയിൽ ഇരുവരും ഹോട്ടൽ നടത്തിവരികയായിരുന്നു. ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായി പരുക്കേറ്റ മാമണിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
crime
കളമശ്ശേരി ജെയ്‌സി കൊലപാതകം; സുഹൃത്ത് കസ്റ്റഡിയില്‍
കളമശ്ശേരി: റിയല്‍ എസ്‌റ്റേറ്റ് ജീവനക്കാരിയായ ജെയ്‌സി എബ്രഹാമിന്റെ കൊലപാതകത്തില്‍ സുഹൃത്തും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനുമായ ഗിരീഷ് കുമാർ കസ്റ്റഡിയില്‍. നവംബര്‍ 17- നാണ് ജെയ്‌സിയെ അപ്പാര്‍ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. ജെയ്‌സിയും ഗിരീഷ് കുമാറും സുഹൃത്തുക്കളായിരുന്നു. ഇയാള്‍ ജെയ്‌സിയുടെ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങളടക്കം മോഷ്ടിച്ചതായാണ് പോലീസ് പറയുന്നത്. ആഭരണങ്ങള്‍ക്കു വേണ്ടിയാണ് കൊലനടത്തിയതെന്നാണ് കരുതുന്നത്. രണ്ട് വളകള്‍ മോഷ്ടിച്ചതായും പിന്നീട് ഇവ വില്‍പന നടത്തിയതായും സംശയമുണ്ട്. പ്രതിയെ കളമശ്ശേരി പോലീസ് ചോദ്യം ചെയ്തുവരികയാണ്.
crime
പ്രണയം നിരസിച്ചു; യുവതിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്
മധുര: പ്രണയബന്ധം നിരസിച്ചതിനെത്തുടർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്. മധുര ഒത്തക്കടയിലെ ഫോട്ടോസ്റ്റാറ്റ് കടയിൽ ജോലി ചെയ്യുന്ന ലാവണ്യയ്ക്കാണ് മർദ്ദനമേറ്റത്. സിദ്ദിഖ് രാജ (25) എന്ന യുവാവാണ് യുവതിയെ ക്രൂരമായി മർദിച്ചത്. തുടർച്ചയായി അടിക്കുകയും ചവിട്ടുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവർ ചേർന്നാണ് സിദ്ദിഖ് രാജയെ പിടിച്ചുമാറ്റിയത്. ആക്രമണത്തെത്തുടർന്ന് ലാവണ്യ അബോധാവസ്ഥയിലായിരുന്നു. യുവതിയെ രാജാജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അയൽവാസികളാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
Kerala4 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
You must be logged in to post a comment Login