തിരിച്ചടി ; ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു

കശ്‍മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. നേരത്തെ കാശ്മീരിൽ നടന്ന കൊലപാതകങ്ങളിൽ പങ്കാളികളായ ‘ദ് റെസിസ്റ്റൻസ് ഫ്രണ്ടു’മായി ബന്ധമുള്ള മൂന്നു പേരെ ഉൾപ്പെടെയാണ് സൈന്യം‌ വധിച്ചത്.

ഇന്നലെ രാത്രി ഏഴരയ്ക്കാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഭീകകർ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലിനിടെ ഭീകരരുടെ ആക്രമണത്തിൽ മലയാളിയടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനുപിന്നാലെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ലഷ്‌കർ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

വധിച്ച ഭീകരിൽ ഒരാൾ ഗണ്ടേർബാൽ സ്വദേശി മുക്താർ ഷാ ആണെന്ന് കശ്മീർ ഐജി വിജയകുമാർ പറഞ്ഞു. രണ്ട് നിലക്കെട്ടിടത്തിലാണ് ഭീകരർ ഒളിച്ചിരുന്നത്. ഇവരെ പുറത്തുചാടിക്കാനായി സൈന്യം സ്‌ഫോടനം നടത്തി. ഈ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്താൽ സൈന്യം തിരച്ചിൽ തുടരുകയാണ്.

Related posts

Leave a Comment