Connect with us
48 birthday
top banner (1)

National

സേനകളില്‍ 1103 ഒഴിവുകള്‍; വനിതകൾക്കും അവസരം, സൗജന്യമായി ഇപ്പോൾ അപേക്ഷിക്കാം

Avatar

Published

on

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്‌സാമിനേഷന്‍ (II), 2024ന് യു.പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏഴിമല നാവിക അക്കാദമി, ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ഹൈദരാബാദിലെ എയര്‍ ഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് അക്കാദമി എന്നിവിടങ്ങളിലാണ് പ്രവേശനം. 459 ഒഴിവിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 32 ഒഴിവ് ഏഴിമല നാവിക അക്കാദമിയിലാണ്.ഒഴിവുകളിലേക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ചെന്നൈയില്‍ 2025 ഒക്ടോബറിലും മറ്റ് കേന്ദ്രങ്ങളില്‍ 2025 ജൂലായിലും കോഴ്സാരംഭിക്കും. എന്‍.സി.സി.സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് നിശ്ചിത എണ്ണം സീറ്റുകള്‍ ഒഴിവുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ആഗ്രയ്ക്ക് സമീപം മിഗ് 29 യുദ്ധവമാനം തകർന്നു വീണു; പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Published

on

ലക്നോ: വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തകർന്നു വീണു. ആഗ്രയ്ക്ക് സമീപത്തുണ്ടായ അപകടത്തിൽ പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആഗ്രയിലെ കരഗോൽ എന്ന ഗ്രാമത്തിലെ തുറസായ സ്ഥലത്താണ് വിമാനം തകർന്നു വീണത്. നിലത്തുവീണ് നിമിഷങ്ങൾക്കുള്ളിൽ വിമാനം പൂർണമായി കത്തിയമർന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ പൈലറ്റുമാർ പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക സൂചന.

അപകടത്തെ തുടർന്ന് ഉന്നത വ്യോമസേന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന വിമാനം വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആഗ്രയിലേക്ക് പോകുന്നതിനിടെ യാണ് അപകടമുണ്ടായത്.

Advertisement
inner ad
Continue Reading

National

വിശുദ്ധ ജലം കുടിക്കാനായി ക്ഷേത്രത്തില്‍ തിരക്ക്: തീര്‍ത്ഥാടകര്‍ കുടിച്ചത് എ.സിയില്‍ നിന്നു വരുന്ന വെള്ളം

Published

on

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ‘അമൃത്’ ജലം എന്ന് തെറ്റിദ്ധരിച്ച് തീര്‍ത്ഥാടകര്‍ കുടിച്ചത് എ.സിയില്‍ നിന്നു വരുന്ന വെള്ളം. വൃന്ദാവനത്തില്‍ സ്ഥിതി ചെയുന്ന ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം.ക്ഷേത്രത്തിലെ ചുമരില്‍ നിര്‍മ്മിച്ചിട്ടുള്ള ആനയുടെ തല പോലെയുള്ള രൂപത്തില്‍ നിന്നാണ് വെള്ളം പുറത്തേക്ക് വരുന്നത്. ഇത് ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൃഷ്ണന്റെ പാദങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണെന്നാണ് ഭക്തര്‍ വിശ്വസിച്ചിരുന്നത്.

നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ നിന്ന് ഈ വെള്ളം കുടിച്ചിരിക്കുന്നത്. പ്രതിദിനം ഏകദേശം 10,000 മുതല്‍ 15,000 വരെ ആളുകള്‍ എത്തുന്ന സ്ഥലം കൂടിയാണിത്.ആളുകള്‍ ക്യൂവില്‍ നിന്ന് വെള്ളം ശേഖരിക്കുകയും കുടിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Advertisement
inner ad

കൂളിംഗ്, എയര്‍ കണ്ടീഷനിംഗ് സംവിധാനത്തില്‍ നിന്നും പുറംതള്ളപ്പെടുന്ന വെള്ളത്തില്‍ ഫംഗസ് ഉള്‍പ്പെടെയുള്ള പലതരം അണുബാധകള്‍ ഉണ്ടാവുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നിരവധി പേരാണ് വീഡിയോയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. ക്ഷേത്ര അധികൃതര്‍ പോലും ഇതിനെ കുറിച്ച് പറയാതിരുന്നത് കഷ്ടം തന്നെയെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു.

Advertisement
inner ad
Continue Reading

National

ആയുഷ്മാന്‍ ഭാരത് പദ്ധതി; 70 കഴിഞ്ഞവര്‍ സീനിയര്‍ സിറ്റിസൺ വിഭാഗത്തില്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യണം

Published

on

ഡല്‍ഹി: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 70 കഴിഞ്ഞവര്‍, പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പരിരക്ഷയ്ക്കായി സീനിയര്‍ സിറ്റിസൺ വിഭാഗത്തില്‍ വീണ്ടും റജിസ്‌ട്രേഷന്‍ നടത്തണം. പദ്ധതി നടത്തിപ്പിനുള്ള ചെലവു പങ്കിടുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ അവ്യക്തത നിലനില്‍ക്കുകയാണെങ്കിലും കേരളത്തിലുള്ളവര്‍ക്കു പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനും ഗുണഭോക്താക്കളാകുന്നതിനും തടസ്സമില്ല. ചികിത്സാ ആവശ്യത്തിന് എംപാനല്‍ ചെയ്ത ആശുപത്രിയിലെത്തുന്നവര്‍ ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് ഹാജരാക്കണം. ഏതു ചികിത്സയാണോ വേണ്ടത് അതിന് അനുയോജ്യമായ ആശുപത്രി തന്നെയാണോയെന്നു പരിശോധിച്ച് ഉറപ്പാക്കണം.
പൂര്‍ണമായും കാഷ്ലെസാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി. ഗുണഭോക്താക്കളുടെ ചികിത്സയ്ക്കുള്ള ഫീസ് ആശുപത്രിയിലേക്കു സര്‍ക്കാര്‍ നല്‍കുകയാണു ചെയ്യുന്നത്.

റജിസ്‌ട്രേഷനുള്ള നടപടിക്രമം

Advertisement
inner ad

ദേശീയ ആരോഗ്യ അതോറിറ്റിയുടെ വെബ്‌സൈറ്റിലോ (www.beneficiary.nha.gov.in) ആയുഷ്മാന്‍ മൊബൈല്‍ ആപ്പിലോ റജിസ്റ്റര്‍ ചെയ്ത് പദ്ധതിയുടെ ഭാഗമാകാം.

  • വെബ്‌സൈറ്റോ മറ്റോ ഉപയോഗിക്കാന്‍ കഴിയാത്തവരുടെ റജിസ്‌ട്രേഷനു വീട്ടുകാര്‍ക്കോ പരിചയക്കാര്‍ക്കോ സഹായിക്കാം.
  • ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്കു ലഭിക്കുന്ന ഒടിപിയാണ് ഇതിനു വേണ്ടത്.
  • ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായ എംപാനല്‍ഡ് ആശുപത്രി അടുത്തുണ്ടെങ്കില്‍ അവരുടെ സഹായവും റജിസ്‌ട്രേഷനായി തേടാം.
  • ആധാര്‍ മാത്രമാണ് പദ്ധതി റജിസ്‌ട്രേഷന് ആവശ്യമായ അടിസ്ഥാനരേഖ.
  • ഗുണഭോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റിയും യോഗ്യതയും ആധാര്‍ ഇകെവൈസിയിലൂടെ പരിശോധിക്കാം.വയസ്സ്, താമസിക്കുന്ന സംസ്ഥാനം എന്നിവ തെളിയിക്കാനുള്ള രേഖയായി ആധാര്‍ ഉപയോഗിക്കാം.
  • ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളോ സംശയങ്ങളോ ഉണ്ടെങ്കില്‍ 14555 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Continue Reading

Featured