ജമ്മു കശ്മീരില്‍ മോശം കാലാവസ്ഥയെ തുടർന്ന് സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ട് സൈനികർക്കു പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉദംപൂർ ജില്ലയിലെ പത്നിടോപ്പ് പ്രദേശത്ത് ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണു. രണ്ട് പേർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ മോശം കാലാവസ്ഥ കാരണമാണ് അപകടത്തിൽ പെട്ടതെന്ന് പ്രാഥമിക നിഗമനം, അപകടത്തിൽ രണ്ടു സൈനികർക്കും പരുക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകർ രണ്ട് സൈനികരേയും പരിക്കുകളോടെ സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് ഉധംപുർ ഡി.ഐ.ജി സുലൈമാൻ ചൗധരി അറിയിച്ചു.

Related posts

Leave a Comment