Featured
എട്ടുമീറ്റര്‍ താഴ്ചയില്‍ ലോഹ സാന്നിധ്യമുള്ളതായി സിഗ്‌നല്‍ ലഭിച്ചെന്ന് സൈന്യം: പരിശോധന ആരംഭിച്ചു
ഷിരൂര്‍: കര്‍ണാടകയിലെ അങ്കോലക്കടുത്ത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസവും പുരോഗമിക്കുന്നു. കരയില്‍ എട്ടുമീറ്റര്‍ താഴ്ചയില്‍ ലോഹ സാന്നിധ്യമുള്ളതായി സിഗ്‌നല്‍ ലഭിച്ചെന്ന് സൈന്യം വ്യക്തമാക്കി. ഇവിടെ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ അര്‍ജുന്റെ മൊബൈല്‍ സിഗ്‌നല്‍ ലഭിച്ച അതേ ഭാഗത്താണ് ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ലോഹസാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍, അത് അര്‍ജുന്റെ ലോറിയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. പ്രദേശത്ത് കനത്ത മഴ തുടര്‍ന്നതിനാല്‍ മണ്ണ് മാറ്റല്‍ കൂടുതല്‍ ശ്രമകരമാകും. റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് സൈന്യം നടത്തുന്നത്.
അതേ സമയം, അര്‍ജുന്റെ ലോറി മണ്ണിടിച്ചിലുണ്ടായ പ്രദേശത്തേക്ക് കടന്നുവരുന്ന നിര്‍ണായ സി.സി.ടി.വി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചു. വാഹനം പുഴയിലേക്ക് ഒഴുകിപോകാനാണ് കൂടുതല്‍ സാധ്യതയെന്ന് കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെ മുതല്‍ കരയിലും ഗംഗാവാലി പുഴയിലുമായാണ് തിരച്ചില്‍ നടക്കുന്നത്. ബംഗളൂരുവില്‍ നിന്ന് എത്തിച്ച ഡീപ് സെര്‍ച്ച് ഡിക്ടറിന്റെ സഹായത്തോടെയാണ് തിരച്ചില്‍. എട്ടു മീറ്റര്‍ ആഴത്തില്‍ വരെ തിരച്ചില്‍ നടത്താന്‍ ശേഷിയുണ്ട്.
കര-നാവിക സേനയും എന്‍.ഡി.ആര്‍.എഫും അഗ്‌നിരക്ഷാസേനയും പൊലീസുമുള്‍പ്പെടുന്ന വലിയ സന്നാഹം തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്.
അതേ സമയം, അപകട സമയത്തെ ഷിരൂര്‍ കുന്നിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒയുടെ കൈവശമില്ലെന്ന് അറിയിച്ചു. മറ്റു രാജ്യങ്ങളുടെ സാറ്റ് ലൈറ്റ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. അപകടം നടക്കുന്നതിന്റെ രണ്ടുമണിക്കൂര്‍ മുന്‍പും അതിന് ശേഷം വൈകിട്ട് ആറിനുമാണ് ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ ഇവിടെത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. കെ.സി.വേണുഗോപാല്‍ എം.പിയാണ് ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഐ.എസ്.ആര്‍.ഒയില്‍ ഇടപെടല്‍ നടത്തിയിരുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന്റെ ആറാം ദിവസത്തിലാണ് മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ 40 അംഗ സംഘമെത്തിയത്. പിന്നാലെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. അപകടം നടന്ന് ആറാമത്തെ ദിവസമാണ് മുഖ്യമന്ത്രി ദുരന്ത സ്ഥലത്ത് എത്തുന്നത്.
വന്‍തോതില്‍ മണ്ണിടിഞ്ഞ് കിടക്കുന്ന മേഖലയില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ സിഗ്‌നലുകള്‍ ലഭിച്ചിരുന്നില്ല. റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ലഭിച്ച സിഗ്‌നലുകളുടെ ഭാഗത്താണ് ഞായറാഴ്ച രക്ഷാപ്രവര്‍ത്തനം നടത്തിയതെങ്കിലും ഫലമുണ്ടായില്ല. ഏകദേശം ഹൈവേയുടെ മധ്യഭാഗത്തായി അടിഞ്ഞുകൂടിയ മണ്‍കൂനയിലാണ് യന്ത്രഭാഗത്തിന്റേതെന്ന് കരുതാവുന്ന സിഗ്‌നല്‍ ലഭിച്ചത്. സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് ട്രക്ക് കണ്ടെത്താനായില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കുന്നിടിഞ്ഞ് ആറു മീറ്ററോളം ഉയരത്തില്‍ ഹൈവേയില്‍ മണ്‍കൂന രൂപപ്പെട്ടിരുന്നു. നീക്കുന്തോറും മണ്ണിടിയുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്.
കഴിഞ്ഞ 16നാണ് അങ്കോലയില്‍ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവര്‍മാര്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിര്‍ത്തുന്ന മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ 12 പേരാണ് മരിച്ചത്. അപകടം നടന്ന് വാഹനങ്ങള്‍ മണ്ണിനടിയിലായിട്ടും കാര്യമായ രക്ഷാപ്രവര്‍ത്തനം നടന്നിരുന്നില്ല. അര്‍ജുന്റെ തിരോധാനം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച കേരള മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍ കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രമാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായത്.
Featured
തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം; ഡൽഹിയിൽ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ആംആദ്മി പാർട്ടിയിൽ നിന്നുള്ള രണ്ട് മുനിസിപ്പല്‍ കൗണ്‍സിലർമാർ ഉള്‍പ്പെടെ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. ഗോണ്ട മുൻ എംഎല്‍എ ശ്രീദത്ത് ശർമയാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്. ഒപ്പം ഭജൻപുരയില്‍ നിന്നുള്ള മുനിസിപ്പല്‍ കൗണ്‍സിലർ രേഖ റാണിയും ഖ്യാലയില്‍ നിന്നുള്ള കൗണ്‍സിലർ ശില്‍പ കൗറും ബിജെപിയില്‍ ചേർന്നു. ആം ആദ്മി പാർട്ടി നേതാവ് ചൗധരി വിജേന്ദ്രയും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കളായ ഹർഷ് മല്‍ഹോത്ര, മനോജ് തിവാരി, കമല്‍ജീത് സെഹ്‌രാവത് എന്നിവരുടെ സാന്നിധ്യത്തിലാണ് നാലുപേരും ബിജെപി അംഗത്വം സ്വീകരിച്ചത്.
Featured
വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ
വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
Featured
പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്
പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login