Idukki
അരിക്കൊമ്പന്റെ കോളറിൽ നിന്ന് സിഗ്നലെത്തി, സുരക്ഷിതൻ, തീറ്റയെടുത്തു

ഇടുക്കി: ചിന്നക്കനാലിൽ ഭീതി പടർത്തിയിരുന്ന കാട്ടാന അരിക്കൊമ്പനെ തുറന്നു വിട്ടതിനു ശേഷം ആനയുടെ കോളറിൽ പിടിപ്പിച്ച ഉപകരണത്തിൽ നിന്നു ആദ്യ സിഗ്നൽ ലഭിച്ചു. ആന സുരക്ഷിതനാണെന്നും തീറ്റയെടുത്തു തുടങ്ങിയെന്നും പെരിയാർ കടുവാ സങ്കേതം അസിസ്‌റ്റന്റ് ഫീൽഡ് ഡയറക്‌ടർ ഷുഹൈബ് വിശദീകരിച്ചു. ആനയെ മാറ്റി പാർപ്പിക്കാനുള്ള ദൗത്യം പൂർണ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് പുലർച്ചെ നാലരയോടെയാണ് ദൗത്യ സംഘം പെരിയാർ കടുവാ സങ്കേതത്തിൽ അരിക്കൊമ്പനെ തുറന്നുവിട്ടത്.
ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് കയറിപ്പോയെന്നും റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നും വ്യക്തമായതായി. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് അരിക്കൊമ്പനെ തുറന്നു വിട്ടത്. കുങ്കിയാനകളുടെ സഹായം ഇല്ലാതെയാണ് അരിക്കൊമ്പനെ തിരികെ ഇറക്കിയതെങ്കിലും യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ല. പ്രവേശന കാവടത്തിൽ നിന്നും 17.5 കിലോമീറ്റർ അകലെയാണ് ആനയെ തുറന്നു വിട്ടത്. ഇവിടെ നിന്ന് ആന ജനവാസ കേന്ദ്രത്തിലിറങ്ങാനുള്ള സാധ്യത വിരളമാണ്.
Idukki
സാജൻ സാമുവൽ കൊലക്കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി

ഇടുക്കി: മേലുകാവ് ഇരുമാപ്ര സ്വദേശി സാജൻ സാമുവലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.കേസില്‍ മുഖ്യപ്രതിയായ അറക്കുളം മുളയ്ക്കല്‍ വിഷ്ണു ജയൻ (30) ആണ് കാഞ്ഞാർ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ട വിഷ്ണുവിനെതിരേ കാപ്പയും ചുമത്തിയിരുന്നു. നിരവധി കഞ്ചാവ് കേസിലും പ്രതിയാണ്. രണ്ടാഴ്ച മുന്പ് രണ്ട് വിദ്യാർഥികളെ കാറിടിപ്പിച്ച ശേഷം നിർത്താതെ പോയ കേസിലും പ്രതിയാണ് ഇയാള്‍. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാർ അന്നു തന്നെ ഇയാളുടെ വീട്ടില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൂടാതെ ക്രിമിനല്‍ കേസുകളില്‍ ജാമ്യം എടുത്ത ശേഷം കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇയാള്‍ക്കെതിരേ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
Idukki
ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

കാന്തല്ലൂര്‍: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57) എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമൽ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം. ഇക്കൂട്ടത്തിൽ രണ്ട സ്ത്രീകളും ഉണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ മുന്നിൽ അകപ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Idukki
പടയപ്പയ്ക്ക് വീണ്ടും മദപ്പാട്, അക്രമാസക്തനാകാന്‍ സാധ്യത; പ്രത്യേക നിരീക്ഷണം

ഇടുക്കി : പടയപ്പയ്ക്ക് വീണ്ടും മദപ്പാട്.അക്രമാസക്തനാകാന്‍ സാധ്യതയുള്ളതിനാൽ പ്രത്യേക നിരീക്ഷണം ശക്തമാക്കി. പടയപ്പ എന്ന കാട്ടാന മദപ്പാടിലാണെന്ന് വനംവകുപ്പ് അധികൃതര്‍. ഇടതു ചെവിയുടെ ഭാഗത്തായാണ് മദപ്പാട് കണ്ടെത്തിയത്.
മദപ്പാട് തുടങ്ങിയാല്‍ പടയപ്പ അക്രമാസക്തനാകുന്നത് പതിവാണ്. അതിനാല്‍ ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തി.
വനംവകുപ്പ് അധികൃതര്‍ ആനയുടെ ചിത്രങ്ങള്‍ പകര്‍ത്തി വെറ്ററിനറി ഡോക്ടര്‍ക്ക് നല്‍കിയിരുന്നു. ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്. ഏറെനാളായി പടയപ്പ ഉള്‍ക്കാട്ടിലേക്ക് പിന്‍വാങ്ങാതെ ജനവാസമേഖലയില്‍ തുടരുകയാണ്.
വനംവകുപ്പിന്റെ ആര്‍ ആര്‍ ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പകുതിയോടെയാണ് പടയപ്പ മദപ്പാട് ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി വാഹനങ്ങളും വീടുകളും പടയപ്പ തകര്‍ത്തിരുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured4 weeks ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login