അർജുൻ ആയങ്കിയുടെ സൈബർ ബന്ധങ്ങൾ കൊല്ലത്തും ; അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

കൊല്ലം : സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യസൂത്രധാരനും സിപിഎം സൈബർ സഖാവുമായ അർജുൻ ആയങ്കിയ്ക്ക് കൊല്ലം ജില്ലയിലെ വിവിധഭാഗങ്ങളിലും ബന്ധങ്ങളുണ്ടെന്ന് സൂചന. അർജുൻ വിവാഹം കഴിച്ചത് കൊല്ലം സ്വദേശിയും ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ എസ്എഫ്ഐ സജീവ പ്രവർത്തകയുമായ അമലയെ ആയിരുന്നു. ഫേസ്ബുക്ക് സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്.

കൊല്ലം ജില്ലയിലെ കുന്നത്തൂരിൽ നിന്നുള്ള ഒട്ടേറെ ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ കണ്ണൂരിൽ നടന്ന ഇരുവരുടെയും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. മാത്രവുമല്ല കുന്നത്തൂരിലെ സിപിഎമ്മിന്റെ യുവജന നേതാക്കളിൽ ചിലരുമായി അർജുനും ആകാശിനും നേരിട്ട് ബന്ധമുള്ളതായും ആക്ഷേപമുണ്ട്. അർജുന്റെ ഭാര്യ അമലയേയും കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ അർജുനും ആകാശുമായി അടുത്ത ബന്ധം വെച്ചിരുന്ന കുന്നത്തൂരിലെ ഡിവൈഎഫ്ഐ എസ്എഫ്ഐ നേതാക്കളുടെയും പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിധിൻ കല്ലട ആവശ്യപ്പെട്ടു.

Related posts

Leave a Comment