അർജുൻ ആയങ്കിയുടെ ഭാര്യയ്ക്ക് സ്വർണക്കടത്ത് വിവരം മുൻപേ അറിവുള്ളതായി സൂചന ; അമല ശാസ്താംകോട്ട കോളേജിലെ എസ്എഫ്ഐ പോരാളി

അർജുൻ ആയങ്കിയുടെ സ്വർണക്കടത്തിൽ അമലയ്ക്ക് മുമ്പേ അറിവുണ്ടായിരുന്നുവെന്ന വാർത്തയും പുറത്തുവന്നതോടെ എസ്എഫ്ഐ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിന്റെയും നേതാക്കളുടെയും ഫേസ്ബുക്ക് പേജിൽ നിന്നും പഴയ ചിത്രങ്ങൾ അപ്രത്യക്ഷമായി

കൊല്ലം : കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ ഭാര്യ അമലയ്ക്കു ഈ വിവരം മുൻപേ അറിയാവുന്നതായി കണ്ടെത്തൽ. അമലയുടെ ഡയറിയിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട തെളിവ് കസ്റ്റംസിന് ലഭിച്ചത്.

ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ എസ്എഫ്ഐയുടെ നേതൃനിരയിൽ ഉള്ള ആളായിരുന്നു അമല. കോളേജ് പഠനകാലത്ത് തന്നെയാണ് ഫേസ്ബുക്ക് സൗഹൃദം അർജുനുമായുള്ള വിവാഹത്തിൽ വരെ എത്തിച്ചത്. വിവാഹചടങ്ങിൽ കൊല്ലത്തു നിന്നുള്ള എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും നേതാക്കളും പങ്കെടുത്തിരുന്നു. അമലയ്ക്ക് പുറമേ അർജുന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ സൈബർ രംഗത്ത് സജീവമായിട്ടുള്ള ഡിവൈഎഫ്ഐ എസ്എഫ്ഐ നേതാക്കളുമായും സൗഹൃദമുണ്ട്. സംഭവം വിവാദമായതോടെ നേതാക്കളുടെ ഫേസ്ബുക്ക് പ്രൊഫൈലുകളിൽ നിന്നും വിവാഹസൽക്കാരത്തിന്റെയും അമലയ്ക്കും അർജുനും ഒപ്പമുള്ള ചിത്രങ്ങളും അപ്രത്യക്ഷമായിരിക്കുകയാണ്.

Related posts

Leave a Comment