അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ ഭാ​ര്യ അമല ചോ​ദ്യം ചെ​യ്യ​ലി​നായി ക​സ്റ്റം​സി​ൽ

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ പിടിയിലായ അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ ഭാ​ര്യ അമല ചോ​ദ്യം ചെ​യ്യ​ലി​നായി ക​സ്റ്റം​സി​ൽ ഹാ​ജ​രാ​യി. കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ൽ അ​ഭി​ഭാ​ഷ​ക​നൊ​പ്പ​മാ​ണ് അർജുന്റെ ഭാര്യ എ​ത്തി​യ​ത്.

വ​രു​മാ​ന​മൊ​ന്നും ഇ​ല്ലാ​ത്ത അ​ർ​ജു​ൻ എ​ങ്ങ​നെ ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്നു​വെ​ന്നും പ​ണ​ത്തി​ൻറെ ഉറവിടം എവിടെ നിന്നാണെന്നും ഉ​ൾ​പ്പ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളാ​കും ക​സ്റ്റം​സ് ഭാ​ര്യ​യി​ൽ നി​ന്നും തി​ര​ക്കു​ക. അ​ർ​ജു​ൻറെ ഇ​ട​പാ​ടു​ക​ൾ വീ​ട്ടു​കാ​രു​ടെ അ​റി​വോ​ടെ​യാ​യി​രു​ന്നോ എ​ന്നും പ​രി​ശോ​ധി​ച്ചുവരുന്നു.

ഭാ​ര്യാ​മാ​താ​വ് ന​ൽ​കി​യ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് നി​ർ​മി​ച്ച​തെ​ന്നും കാ​ർ വാ​യ്പ അ​ട​യ്ക്കു​ന്ന​തെ​ന്നു​മാ​ണ് അ​ർ​ജു​ൻ ക​സ്റ്റം​സി​ന് ന​ൽ​കി​യിക്കുന്ന മൊ​ഴി. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ഭാ​ര്യ​യി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം ചോ​ദി​ച്ച​റി​യും. ഭാ​ര്യ​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​രും ദി​വ​സം അ​ർ​ജു​നെ ക​സ്റ്റം​സ് വീ​ണ്ടും ചോ​ദ്യം ചെയ്യലിന് വിധേയനാക്കും.

Related posts

Leave a Comment