സ്വർണ്ണക്കടത്ത് കേസിലെ റമീസ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു ; തെളിവുകൾ നശിപ്പിക്കാനുള്ള സിപിഎം ഗൂഢാലോചനയെന്ന് സംശയം ; കൊല്ലപ്പെട്ടത് അർജുൻ ആയങ്കിയുടെ ഉറ്റസുഹൃത്ത്

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഉറ്റസുഹൃത്ത് റമീസ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. സ്വർണക്കടത്തുമായി റമീസിന് ബന്ധമുണ്ടെന്ന സംശയം കസ്റ്റംസിനു ഉണ്ടായിരുന്നു. കഴിഞ്ഞദിവസം കസ്റ്റംസ് റമീസിന്റെ വീട്ടിൽ പരിശോധനയും നടത്തിയിരുന്നു.

ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. റമീസ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റമീസ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. സ്വാഭാവിക വാഹനാപകടം അല്ലെന്നും സ്വർണക്കടത്ത് കൂടുതൽ പേരിലേക്ക് എത്താതെ ഇരിക്കുവാൻ തെളിവ് നശിപ്പിക്കുന്നതിന് ഭാഗമായിട്ടാണ് റമീസിനെ ഇല്ലാതാക്കിയെന്ന ആക്ഷേപം ശക്തമാണ്.

Related posts

Leave a Comment