അർജുൻ ആയങ്കിക്ക് അന്തര്‍സംസ്ഥാന സ്വര്‍ണക്കടത്ത് ബന്ധമെന്ന് കസ്റ്റംസ്

കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ (അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി) സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കസ്റ്റംസ് വക്തമാക്കി. സ്വര്‍ണക്കടത്തില്‍ നിരവധിയാളുകള്‍ക്ക് പങ്കുണ്ടെന്നും പല സംഘത്തെയും ഇനിയും തിരിച്ചറിഞ്ഞില്ലെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണ് കേസിലെ പ്രതികളെന്നും കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്യമായ അളവില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തിയെന്നും കസ്റ്റംസ് വ്യക്തമാക്കി. അര്‍ജുന്റെ റിമാന്റ് കാലാവധി 14 ദിവസത്തേക്ക് നീട്ടണമെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

Related posts

Leave a Comment