അർജുൻ ആയങ്കിയുടെ ഭാര്യയ്ക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർജ്ജുൻ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് വീണ്ടും നോട്ടീസ് നൽകി കസ്റ്റംസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് കസ്റ്റംസ് അമലയ്ക്ക് നോട്ടീസ് നൽകിയത്. അമലയുടെ മൊഴിയിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് അമലയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ആദ്യ ചോദ്യം ചെയ്യലിൽ അർജ്ജുനെ സംരക്ഷിക്കുന്ന നിലപാടാണ് അമല സ്വീകരിച്ചതെന്നാണ് കസ്റ്റംസ് പറയുന്നത്. പല ചോദ്യങ്ങൾക്കും അമല മറുപടി നൽകിയില്ല. രണ്ടാമതും ചോദ്യം ചെയ്യുന്നതിലൂടെ അർജ്ജുൻ ആയങ്കിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയാണ് കസ്റ്റംസ് ലക്ഷ്യം.കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിക്കെതിരെ അന്വേഷണം ശക്തമാക്കുകയാണ് കസ്റ്റംസ്. ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയേയും അർജ്ജുനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് കസ്റ്റംസ് അറിയിച്ചിരിക്കുന്നത്.

Related posts

Leave a Comment