അർജുൻ ആയങ്കിയ്ക്ക് എസ്കോർട്ട് പോയ വാഹനം പിടിച്ചെടുത്തു

കാസർഗോഡ്: സ്വർണ്ണക്കടത്തിൽ അർജുൻ ആയെങ്കിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. രാമനാട്ടുകര അപകടമുണ്ടായ ദിവസം അർജുൻ ആയങ്കിക്ക് എസ്കോർട്ട് പോയ കാർ കസ്റ്റംസ് പിടിച്ചെടുത്തു. കാസർഗോഡ് നിന്നാണ് KL 60 G 91 90 സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തത്. തൃക്കരിപ്പൂർ സ്വദേശിയുടേതാണ് വാഹനം. കാറുടമ അടക്കം നാല് പേരെ കസ്റ്റംസ് ചോദ്യം ചെയ്തു.നിരന്തരമായ ചോദ്യം ചെയ്യലുകൾ കൂടുതൽ പേരിലേക്കാണ് സ്വർണ്ണക്കടത്തിന്റെ അന്വേഷണം സഞ്ചരിക്കുന്നത്. ടിപി കൊലക്കേസിൽ ജയിൽ കഴിയുന്ന കൊടി സുനിയും ഷാഫിയും കണ്ണൂർ സ്വർണകടത്ത് സംഘത്തിന്റെ രക്ഷധികാരികളാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.

ഒരു പാർട്ടിയെ മറയാക്കി സമൂഹമാധ്യമങ്ങൾ വഴി കള്ളക്കടത്ത് സംഘത്തിലേക്ക് ഇവർ യുവാക്കളെ ആകർഷിച്ചെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കേസിൽ അർജുൻ ആയങ്കിയെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം എറണാകുളത്തെ കോടതി തള്ളി.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചു ജയിലിൽ കഴിയുന്ന കൊടി സുനിയും ഷാഫിയും അടങ്ങുന്ന സംഘം സ്വർണക്കടത്തിനു നേതൃത്വം നൽകിയെന്ന ഗുരുതര വെളിപ്പെടുത്തലുകളാണ് കസ്റ്റംസ് കോടതിയിൽ നടത്തിയത്.

Related posts

Leave a Comment