അരിയല്ലൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കോവിഡ് കാല കൂട്ടായ്മ ശ്രദ്ധേയമാവുന്നു


വള്ളിക്കുന്ന്: തുടര്‍ച്ചയായി രണ്ടു മാസം എല്ലാ ഞായറാഴ്ചകളിലും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി അരിയല്ലൂരിലെ കോണ്‍ഗ്രസ് കൂട്ടായ്മ ശ്രദ്ധേയമാകുന്നു. ലോക്ഡൗണ്‍ തുടങ്ങിയ നാള്‍ മുതല്‍ വീട്ടിലിരുന്ന പ്രവര്‍ത്തകര്‍ എല്ലാ ഞായറാഴ്ചകളിലും നാടിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ആദ്യ മൂന്നു ഞായറാഴ്ചകള്‍ കാട് പിടിച്ച് കിടന്നിരുന്ന വള്ളിക്കുന്ന് റയില്‍വേ സ്‌റ്റേഷന്റെ മുഖം മിനുക്കി ശുചീകരണ പ്രവൃത്തികള്‍ നടത്തി. പിന്നീട് അത് അരിയല്ലൂര്‍ അങ്ങാടിയിലേക്കും രവിമംഗല ക്ഷേത്ര റോഡു വരെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒരോ ആഴ്ചയിലും നടന്നു. ആഴ്ചകള്‍ പിന്നിടും തോറും പ്രവര്‍ത്തകരുടെ പങ്കാളിത്തം കൂടി വന്നതോടെ പദ്ധതികള്‍ കൂടുതല്‍ ഊര്‍ജസ്വലമായി. കോവിഡും വരുതികാലവുമായതോടെ പട്ടിണിയും തീരാദുരിതത്തിലുമായ അരിയല്ലൂരിലെ തീരദേശ മേഖലയെ സഹായിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശയം കണ്ടെത്തി. അതിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച തീരദേശത്തെ 300 വീടുകളില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. ബാക്കിയായ 150 വീടുകളില്‍ ഇന്ന് പച്ചക്കറി കിറ്റു വിതരണം നടത്തി.മാത്രമല്ല അരിയല്ലൂര്‍ അങ്ങാടിയും പരിസരവും ഇന്ന് അണുനശികരണ പ്രവര്‍ത്തികളും നടത്തിയിട്ടുണ്ട്. അരിയല്ലൂരിലെ വിവിധ സ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും തുടര്‍ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. അഡ്വ: രവി മംഗലശേരി, കാരിയില്‍ മനോഹരന്‍, കെ.രഘുനാഥ്, ചേര്യങ്ങാട്ട് ഷിജു, കോശി.പി.തോമസ്, വിജയന്‍ വള്ളിക്കുന്ന് എ എം അഖീഷ്, എ.എം.വിഘ്‌നേശ്, ഹംസക്കോയ, അജിത് മംഗലശേരി, മംഗലാപുരം സതേണ്‍ റയില്‍വേ എംപ്ലോയീസ് സഘ് ബ്രാഞ്ച് സെക്രട്ടറി ജനീഷ് ചെറാഞ്ചേരി എന്നിവര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Related posts

Leave a Comment