Connect with us
inner ad

Idukki

മേഘമലയിൽ ഭീതി വിതച്ച് അരിക്കൊമ്പൻ, ജാ​ഗ്രതാ നിർദേശം, വിനോദ യ്ത്രയ്ക്കു വിലക്ക്

Avatar

Published

on

കുമളി: ചിന്നക്കനാലിൽനിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാടിനു തലവേദനയാകുന്നു. ആന ജനവാസ മേഖലയിലിറങ്ങിയ സാഹചര്യത്തിൽ മേഘമല, തേനി പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. മേഘമലയിൽ വിനോദസഞ്ചാരികൾ എത്തുന്നത് വനംവകുപ്പ് നിരോധിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫിസറും ജില്ലാ പൊലീസ് സൂപ്രണ്ടും നേരിട്ട് മേഘമലയിൽ പരിശോധന നടത്തി.
പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനംവകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററിലേറെ സഞ്ചരിച്ചെന്നാണു കണക്ക്. മഴമേഘങ്ങൾമൂലം റേഡിയോ കോളർ പ്രവർത്തിക്കുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.
പ്രദേശത്ത് 144 പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണു വിവരം. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മേഘമലയിൽ ക്യാംപ് ചെയ്യുകയാണ്. കഴിഞ്ഞദിവസം രാത്രിയും അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങിയത് ആശങ്ക പരത്തിയിരുന്നു. മേഘമല ഹൈവേസ് ഡാമിനുസമീപം കൃഷി നശിപ്പിക്കാൻ ആന ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേർന്നാണ് ആനയെ കാട്ടിലേയ്ക്കു തുരത്തിയത്.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Idukki

ജപ്തി നടപടികളുമായി എത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ വീട്ടമ്മ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

Published

on

ഇടുക്കി: നെടുങ്കണ്ടത്ത് ജപ്തി നടപടിക്കൾക്ക് എത്തിയ ഉദ്യോ​ഗസ്ഥർക്ക് മുൻപിൽ വീട്ടമ്മ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

പരുക്കേറ്റ ഷീബയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നത് കണ്ട് രക്ഷിക്കാനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർക്കും പൊള്ളലേറ്റു. ​ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Idukki

കാണാതായ യുവതിയുടെ മൃതദേഹം അഞ്ചുരുളിയില്‍ കണ്ടെത്തി

Published

on

ഇടുക്കി: പാമ്പാടുംപാറയിൽ നിന്നും കാണാതായ യുവതിയെ അഞ്ചുരുളിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാമ്പാടുംപാറ എസ്റ്റേറ്റിലെ ജോണ്‍ മുരുകന്റെ മകള്‍ ഏയ്ഞ്ചലി(24)നെയാണ് ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ അഞ്ചുരുളിയില്‍ മരിച്ചനിലയില്‍ കണ്ടത്. ഞായറാഴ്ച വൈകിട്ട് മുതലാണ് യുവതിയെ കാണാതായത്. ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. എന്നാല്‍, ഇതിന്റെ എതിർദിശയിലേക്ക് കട്ടപ്പന ഭാഗത്തേക്കാണ് യുവതി സഞ്ചരിച്ചതെന്ന് പിന്നീട് വ്യക്തമായി. ഇതിനിടെയാണ് അഞ്ചുരുളിയിലെ ടണല്‍മുഖത്തിന് സമീപം യുവതിയുടെ ബാഗും ചെരിപ്പും കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Continue Reading

Idukki

ഇടുക്കിയെ വിറപ്പിച്ച് കാട്ടാനക്കൂട്ടവും കടുവയും

Published

on

ഇടുക്കി: സംസ്ഥാനം വന്യജീവി ഭീതിയിൽ. ജില്ലയിൽ ആറിടങ്ങളിൽ കാട്ടാന ഇറങ്ങി. മൂന്നാറിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ദേവികുളത്തും മൂന്നാറിലെ കുണ്ടള ഡാമിനു സമീപവും ഇടമലക്കുടിയിലുമാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയും ആക്രമണം നടത്തി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചിന്നക്കനാലിൽ സിങ്കുകണ്ടത്ത് വീടിനു നേരെയാണ് ചക്കകൊമ്പന്റെ ആക്രമണം. കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീടിന് നേരെയാണ് ചക്കകൊമ്പൻ ആക്രമണം നടത്തിയത്. അടിമാലി നേര്യമംഗലം റോഡിൽ ആറാം മൈലിലും ആനയിറങ്ങി. കൊച്ചി ധനുഷ്കോടി ദേശീയപാതക്കു സമീപമാണ് ആന ഇറങ്ങിയത്. ദേവികുളത്ത് ആറ് ആനകളുടെ കൂട്ടമാണ് ഇറങ്ങിയത്. കുണ്ടള ഡാമിനോടു ചേർന്ന് മൂന്നു ആനകളുടെ കൂട്ടമാണ് ഇറങ്ങിയത്. ആനകളെ വനംവകുപ്പ് സംഘം തുരത്തി.

ഇടമലക്കുടിയിൽ സൊസൈറ്റി കുടിയിലെ പലചരക്ക് കട കാട്ടാനക്കൂട്ടം ആക്രമിച്ചു. ആനകളുടെ ആക്രമണത്തിന് പുറമേ മൂന്നാറിൽ കടുവയിറങ്ങിയതും ഭീതി വർധിപ്പിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണത്തിൽ ഒരു പശു ചത്തു. തോട്ടം തൊഴിലാളിയായ മുനിയാണ്ടിയുടെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. വനംവകുപ്പിന്റെ ഉദ്യോ​ഗസ്ഥർ വലിയ ജാ​ഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured