Connect with us
48 birthday
top banner (1)

Kerala

തമിഴകത്തെയും വിറപ്പിച്ച് അരിക്കൊമ്പൻ തിരിച്ചെത്തി, ഇറക്കിവിട്ട അതേ സ്ഥലത്ത്

Avatar

Published

on

കുമളി : ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് അരിക്കൊമ്പൻ തിരിച്ചെത്തി. കഴിഞ്ഞ ഏതാനും ദിവസമായി അരിക്കൊമ്പൻ കേരള അതിർത്തിയിലുണ്ടായിരുന്നങ്കിലും ഇന്നു പുലർച്ചെയോടെയാണ് അവൻ സീനിയറോട ഭാ​ഗത്ത് എത്തിയത്. പെരിയാർ റിസർവ് വനത്തിലാണ് ഇപ്പോൾ അരിക്കൊമ്പൻ ഉള്ളത്. നാലുദിവസം മുൻപേ ആന തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചു എന്നാണു വനപാലകർ പറയുന്നത്. കോളർ ഐഡി സ്ഥാപിച്ചിട്ടുള്ളതിനാൽ ആനയുടെ നീക്കങ്ങൾ വേ​ഗത്തിൽ മനസിലാക്കാനാകുന്നുണ്ട്.
അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് നാലുദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്നാട് തള്ളിക്കളയുന്നില്ല. അതിനാൽ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിർദേശിച്ചിരിക്കുന്നത്.ചിന്നക്കനാലിലെ ഇണകളടക്കമുള്ള മേഖലയിലേക്കു മടങ്ങാനുള്ള ശ്രമമാണ് ആനയെ തമിഴ്നാട്ടിലെ മേഘമലയിലെത്തിച്ചതെന്നാണ് നി​​ഗമനം. അവിടെയും റേഷൻ കട അടക്കം ആക്രമിച്ചിരുന്നു. കലിയടങ്ങാതെ ഇന്നലെ വനപാലകർക്കായി സ്ഥാപിച്ച താൽക്കാലിക ഷെഡ് അരിക്കൊമ്പൻ ആക്രമിച്ചിരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ജീവിതകാലം മുഴുവന്‍ സ്മരിക്കും; വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും: രാഹുൽ ഗാന്ധി

Published

on

വയനാട്ടിലെ വോട്ടമാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജീവിതകാലം മുഴുവന്‍ സ്മരിക്കും. വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും. റായ്ബറേലിയുമായുള്ളത് വര്‍ഷങ്ങളായുള്ള ബന്ധമാണ്. തീരുമാനം എടുക്കുന്നത് ഏറെ പ്രയാസമായിരുന്നുവെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദുഷ്‌കരമായകാലത്ത് തനിക്കൊപ്പം നിന്നവരാണ് വയനാട്ടുകാര്‍. വയനാട്ടിലെ ജനങ്ങള്‍ക്ക് ഇതോടെ രണ്ട് പ്രതിനിധികള്‍ ഉണ്ടാവും, താനും പ്രിയങ്കയുമാണ് അത്. തന്റെ വാതിലുകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കായി എന്നും തുറന്നുകിടക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. രാഹുലിന്റെ അഭാവം തോന്നിക്കാത്ത വിധം പ്രവർത്തിക്കുമെന്ന് പ്രിയങ്കയും പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Featured

റായ്ബറേലി നിലനിർത്തി രാഹുൽ ഗാന്ധി; വയനാട്ടിൽ പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡൽഹി : നീണ്ട ചർച്ചകൾക്കൊടുവിൽ വയനാട് ലോക്സഭാ മണ്ഡലം ഒഴിയാൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. പകരം റായ്ബറെലി മണ്ഡലം നിലനിർത്തും. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി എത്തും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Kerala

ഡോ.സാമുവല്‍ മോര്‍ തിയോഫിലസ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പുതിയ അധ്യക്ഷന്‍

Published

on

പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തു. ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്തയാണ് പുതിയ അധ്യക്ഷന്‍. തിരുവല്ല സഭ ആസ്ഥാനത്തു ചേര്‍ന്ന സിനഡിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണം ജൂൺ 22 ന് നടക്കും.ചെന്നൈ ഭദ്രാസനാധിപനായിരുന്നു ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്ത. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാര്‍ നേരിട്ടും ഓണ്‍ലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡില്‍ സംബന്ധിച്ചു. ഐകകണ്‌ഠേനയാണ് പുത്യ അധ്യക്ഷനെ തെരഞ്ഞെടുത്തതെന്ന് സിനഡിന് ശേഷം ബിലീവേഴ്‌സ് ചര്‍ച്ച് വൈദികര്‍ വ്യക്തമാക്കി.

Continue Reading

Featured