Connect with us
48 birthday
top banner (1)

Featured

അരിക്കൊമ്പൻ ദൗത്യം നാളെ അതിരാവിലെ, മയക്കുവെടി വയ്ക്കും

Avatar

Published

on

കമ്പം: തമിഴ്‌നാടിന്റെ അരിക്കൊമ്പൻ ദൗത്യം നാളെ അതിരാവിലെ തുടങ്ങും. അരിക്കൊമ്പൻ പ്രശ്‌നക്കാരനാണെന്നും ഇനിയും ജനവാസമേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകുമെന്നും തമിഴ്‌നാട് വനംവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി കാട്ടിലേക്കു മാറ്റാനാണ് നീക്കം.

വൈൽഡ് ലൈഫ് നിയമം1972ന്റെ 11 (എ) വകുപ്പ് പ്രകാരം ആനയെ മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റാനാണ് വനപാലകർക്കു ലഭിച്ചിരിക്കുന്ന നിർദേശം. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവർ നേതൃത്വം നൽകുന്ന വെറ്ററിനറി ഡോക്‌ടർമാരുടെ സംഘമാകും അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുക. മേഘമല, വെള്ളമലയിലെ വരശ് നാട് താഴ്വരയിലേക്കാകും ആനയെ മാറ്റുകയെന്നാണ് സൂചന.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2 ബി

Published

on

:മലപ്പുറം:മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി.

മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക.തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.

Advertisement
inner ad

2 ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ.രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

Advertisement
inner ad
Continue Reading

Featured

പേജർ സ്ഫോടനത്തിൽ റിൻസൻ ജോസിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ബന്ധമില്ലെന്ന് ബൾഗേറിയ

Published

on

ന്യൂഡൽഹി: ലെബനനിൽ ചൊവ്വാഴ്‌ചയുണ്ടായ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ ജോസിൻ്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ ലിമിറ്റഡിന് ക്ലീൻ ചിറ്റ് നൽകി ബൾഗേറിയ. കമ്പനി നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബൾഗേറിയൻ സ്റ്റേറ്റ് ഏജൻസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.ഒരു കമ്മ്യൂണിക്കേഷൻ ഉപകരണവും ബൾഗേറിയിൽ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്‌തിട്ടില്ല. നോർട്ട ഗ്ലോബൽ ബൾഗേറിയയിൽ നിന്ന് തായ് വാനിലേക്ക് കയറ്റിറക്കുമതി നടത്തിയതിന് രേഖകളില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

തായ് വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ ട്രേഡ് മാർക്ക് ഉപയോഗിച്ച് ഹംഗേറിയൻ കടലാസ് കമ്പനി ബി.എ.സി. കൺസൾട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചതെന്നായിരുന്നു വിവരം. ഇസ്രയേലിന്റെ കടലാസ് കമ്പനിയാണ് ബി.എ.സിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement
inner ad
Continue Reading

Featured

തൃശ്ശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണം: ഇല്ലെങ്കില്‍ ഇനി പലതും തുറന്നു പറയേണ്ടി വരുമെന്ന് സിപിഐയുടെ താക്കീത്

Published

on

തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന ആവശ്യത്തിന് പിന്നാലെ തൃശ്ശൂര്‍ പൂരം വിവാദം കൂടി ആയതോടെ ഇടതു മുന്നണിയില്‍ പൊട്ടിത്തെറി. പൂരം കലക്കിയിതില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നില്ലെങ്കില്‍ ഇനി പലതും തുറന്ന് പറയേണ്ടിവരുമെന്നാണ് സിപിഐ മുന്നറിയിപ്പ്. റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകുന്ന സാഹചര്യം മുഖ്യമന്ത്രിയുടേയും ഉത്തരംമുട്ടിക്കുന്നതാണ്.

അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണങ്ങളില്‍ വിജലന്‍സ് അന്വേഷണ തീരുമാനം വന്നിട്ടും എഡിജിപി എംആര്‍ അജിത് കുമാര്‍ ക്രമസമാധന ചുമതലയില്‍ തുടരുകയാണ്. എഡിജിപിയെ അടിയന്തരമായി മാറ്റണമെന്ന ആവശ്യം സിപിഐ ശക്തമാക്കിയതിന് പിന്നാലെയാണ് തൃശ്ശൂര്‍ പൂരം റിപ്പോര്‍ട്ടിലും പൊലീസിന്റെ ഒളിച്ചുകളി. അന്വേഷണ ചുമതല എംആര്‍ അജിത് കുമാറിന്. ആരോപണ വിധേയന്‍ തന്നെ അന്വേഷിക്കുന്നതിലെ ഔചിത്യ കുറവ് ഒരു വശത്ത് നില്‍ക്കെ അന്വേഷണത്തിലും റിപ്പോര്‍ട്ട് സമര്‍പ്പണത്തിലും വന്ന അനിശ്ചിതമായ കാലതാമസവും കൂടിയായതോടെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഉത്തരംമുട്ടിയ അവസ്ഥയാണിപ്പോള്‍. എഡിജിപിക്ക് മുഖ്യമന്ത്രിയൊരുക്കുന്ന സംരക്ഷണത്തില്‍ ഇന്നും പരസ്യപ്രതികരണവുമായി സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം പ്രകാശ് ബാബു രംഗത്തെത്തി.

Advertisement
inner ad
Continue Reading

Featured