മാധ്യമങ്ങൾ വാർത്തകൾ സത്യസന്ധമായി ജനങ്ങളിലെത്തിക്കണം: ഗവർണർ

തിരുവനന്തപുരം: മാധ്യമങ്ങൾ വാർത്തകൾ സത്യസന്ധമായി ജനങ്ങളിലെത്തിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച മാധ്യമപ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവളം കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് ക്രാഫ്റ്റ് വില്ലേജായിരുന്നു വേദി. വസ്തുതകൾ മുഖം നോക്കാതെ പറയുക എന്നതാണ് യഥാർത്ഥ മാധ്യമ ധർമ്മം. ഭരണാധികാരികൾക്ക് പ്രിയങ്കരമാണെങ്കിലും അല്ലെങ്കിലും വാർത്തകൾ മുഖം നോക്കാതെ റിപ്പോർട്ട് ചെയ്യുക എന്നതാണ് നല്ല മാധ്യമപ്രവർത്തകന്റെ കടമ. സഞ്ജയൻ മഹാഭാരതയുദ്ധത്തിലെ വാർത്തകൾ ധൃതരാഷ്ട്രരെ അറിയിച്ചപ്പോൾ അത് കേൾക്കുന്നയാളുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയല്ല പറഞ്ഞത്. ആ ധീരതയാണ് മാധ്യമപ്രവർത്തകർ കാണിക്കേണ്ടത്. അക്കാദമിയുടെ മാധ്യമ അവാർഡുകൾ 15 മാധ്യമപ്രവർത്തകർക്ക് ഗവർണർ സമ്മാനിച്ചു. അക്കാദമിയുടെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ പി.ജി.ഡിപ്ലോമ കോഴ്‌സിന്റെ കോൺവക്കേഷനും ഗവർണർ നിർവ്വഹിച്ചു. അക്കാദമി ചെയർമാൻ ആർ.എസ് ബാബു അധ്യക്ഷനായി. അക്കാദമി വൈസ് ചെയർമാൻ ദീപു രവി ഗവർണർക്ക് ഉപഹാരം സമർപ്പിച്ചു. എം.വിൻസന്റ് എം.എൽ.എ, മാധ്യമ നിരീക്ഷകൻ സെബാസ്റ്റ്യൻ പോൾ, ചിന്ത ജെറോം തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment