വ്യത്യസ്ത വീക്ഷണങ്ങള്‍ കുട്ടികൾ പഠിക്കട്ടെ’; സിലബസ് വിവാദത്തിൽ ഗവർണർ

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ‌വിദ്യാര്‍ഥികള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. പഠനപ്രക്രിയ വിശാലമാക്കാന്‍ സര്‍വകലാശാലകള്‍ അവസരമൊരുക്കണമെന്നും അദ്ദേഹം നിലപാടെടുത്തു.
സ്വാതന്ത്ര്യസമരത്തിനോടു മുഖം തിരിഞ്ഞുനിന്നവരെ മഹത്വവല്‍ക്കരിക്കുന്ന സമീപനം വേണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. സിലബസ് പുനഃപരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും വ്യക്തമാക്കി. സവർക്കറുടെയും ഗോൾവാള്‍ക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തി എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സിന്റെ സിലബസ് പരിഷ്കരിച്ചതാണ് വിവാദമായത്. 

Related posts

Leave a Comment