Connect with us
head

Business

രസ്നയുടെ സ്ഥാപകചെയർമാൻ അരീസ് പിറോജ്ഷാ ഖംബട്ട അന്തരിച്ചു.

മണികണ്ഠൻ കെ പേരലി

Published

on

ഹൈദരബാദ്: ജനപ്രിയ ശീതള പാനീയ ബ്രാൻഡായ രസ്നയുടെ സ്ഥാപകചെയർമാൻ അരീസ് പിറോജ്ഷാ ഖംബട്ട (85) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് നവംബർ 19 നായിരുന്നു അന്ത്യമെന്ന് രസ്ന ​ഗ്രൂപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഹൈദരാബാദിലായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായിരുന്നു.അരീസ് പിറോജ്ഷാ ഖംബട്ടയുടെ പിതാവ് ഫിറോജ ഖംബട്ട ആരംഭിച്ച ചെറുകിട വ്യാപാരം അരീസ് ഖംബട്ട പിന്നീട് അറുപതോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. രാഷ്ട്രപതിയുടെ ഹേംഗാർഡ് പുരസ്കാരം, സിവിൽ ഡിഫൻസ് മെഡൽ, പശ്ചിമി സ്റ്റാർ, സമർസേവ സ്റ്റാർ, സംഗ്രാം സ്റ്റാർ എന്നീ മെഡലുകൾ ഇദ്ദേഹത്തിന് ലഭിച്ചു. കൂടാതെ വാണിജ്യരംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ച് നാഷണൽ സിറ്റസൺസ് അവാർഡും ഇദ്ദേഹത്തിന് നൽകി രാജ്യം ആദരിച്ചു.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Business

പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്‌സ് ഗില്‍റ്റ് ഫണ്ട് ന്യൂ ഫണ്ട് ഓഫര്‍ ഇന്നു മുതല്‍

Published

on

സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന, മെച്യൂരിറ്റി കാലാവധിവരെ തുടരുന്ന ഫണ്ട്.

പി.ജി.ഐ.എം ക്രിസില്‍ ഐ.ബി.എക്‌സ് ഗില്‍റ്റ് ഇന്‍ഡക്‌സ്-ഏപ്രില്‍ 2028 ഫണ്ട് എന്ന പേരിലുള്ള ഫണ്ടില്‍ 2023 ഫെബ്രുവരി രണ്ടു മുതല്‍ 2023 ഫെബ്രുവരി 16വരെ എന്‍.എഫ്.ഒ നിക്ഷേപം നടത്താം.

Advertisement
head

2027 സെപ്റ്റംബറിനും 2028 ഏപ്രിലിനും ഇടയില്‍ കാലാവധിയെത്തുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിച്ച് മികച്ച ആദായം നേടുക ലക്ഷ്യം.

മുംബൈ: ഇന്ത്യയിലെ അതിവേഗ വളര്‍ച്ചയുള്ള എ.എം.സികളൊന്നായ പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന ഇന്‍ഡക്‌സ് ഫണ്ട് പുറത്തിറക്കുന്നു.

Advertisement
head

പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്‌സ് ഗില്‍റ്റ്-ഏപ്രില്‍ 2028 എന്ന പേരില്‍ പുറത്തിറക്കുന്ന ഫണ്ട്, ക്രിസില്‍ ഐ.ബി.എക്‌സ് ഇന്‍ഡക്‌സ്-ഏപ്രില്‍ 2028 എന്ന അടിസ്ഥാന സൂചികയെ പ്രതിനിധീകരിച്ച് മികച്ച ആദായം നിക്ഷേപകന് നല്‍കാന്‍ ലക്ഷ്യമിടുന്നു.

2028 ഏപ്രില്‍ അഞ്ചിന് കാലാവധിയെത്തുന്ന ഫണ്ട് സര്‍ക്കാര്‍ സെക്യൂരിറ്റകളില്‍ 98ശതമാനവും ട്രഷറി ബില്ലില്‍ രണ്ട് ശതമാനവുമായിരിക്കും നിക്ഷേപം നടത്തുക. 2027 സെപ്റ്റംബര്‍ ആറിനും 2028 ഏപ്രില്‍ അഞ്ചിനും ഇടയിയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് ഫണ്ടിന്റെ നിക്ഷേപം. ആറു മാസംകൂടുമ്പോള്‍ സൂചിക അവലോകനം ചെയ്ത് പുനഃക്രമീകരണം നടത്തും.

Advertisement
head

2013 ഫെബ്രുവരി രണ്ടു മുതല്‍ 16വരെയാണ് ന്യൂ ഫണ്ട് ഓഫറില്‍ നിക്ഷേപം നടത്താന്‍ കഴിയുക. പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് ഫിക്‌സ്ഡ് ഇന്‍കം വിഭാഗം മേധാവി പുനീത് പാല്‍ ആണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഭൂപേഷ് കല്യാണി സഹ ഫണ്ട് മാനേജരായിരിക്കും.

‘ പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ ആര്‍.ബി.ഐ ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധന മന്ദഗതിയിലാക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുന്ന സെക്യൂരിറ്റികളില്‍ ദീര്‍ഘകാലത്തേയ്ക്ക് ഇപ്പോള്‍ നിക്ഷേപിക്കുന്നത് ഭാവിയില്‍ മികച്ച ആദായം ലഭിക്കാന്‍ ഉപകരിക്കും. ഭാവിയില്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായം കുറയുമ്പോള്‍ നിലവിലുള്ളവയ്ക്ക് മികച്ച മ്യൂല്യം ലഭിക്കുകയും അത് കൂടുതല്‍ നേട്ടമുണ്ടാക്കന്‍ സഹായിക്കുകയും ചെയ്യും. നിലവിലെ പലിശ നിരക്കില്‍ നിന്ന് നേട്ടമുണ്ടാക്കാനുള്ള സാധ്യതയാണ് ഇതിലൂടെ പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്‌സ് ഗില്‍റ്റ് ഫണ്ട് മുന്നോട്ടുവെയ്ക്കുന്നത്. ടാര്‍ഗറ്റ് മെച്യൂരിറ്റി ഫണ്ടുകളില്‍ കോര്‍പറേറ്റ് കടപ്പത്രങ്ങളില്‍ ഉള്‍പ്പടെ നിക്ഷേപിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്ന് മികച്ച ആദായം ലഭിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ നിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ ഫിക്‌സ്ഡ് ഇന്‍കം വിഭാഗം മേധാവി പുനീത് പാല്‍ പറഞ്ഞു.

Advertisement
head

5,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 1,000 രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപം നടത്താന്‍ അവസരമുണ്ട്.

സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ 100% നിക്ഷേപം എന്തുകൊണ്ട്?

Advertisement
head

*വരും മാസങ്ങളില്‍ പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ ആദായത്തില്‍ സ്ഥിരത കൈവരും.

*സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോണ്‍, ട്രിപ്പിള്‍ എ റേറ്റങ് ഉള്ള പൊതുമേഖല കടപ്പത്രങ്ങള്‍ എന്നിവയുടെ വ്യാപനം അവയുടെ ശരാശരിക്ക് താഴെയാണ്. ഇത് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ക്ക് അനുകൂലമാണ്.

Advertisement
head

*ആഗോള-പ്രാദേശിക തലത്തില്‍ പണപ്പെരുപ്പം ഉടനെ കുറയാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ഉയര്‍ന്ന ആദായം ലഭിക്കും.

ആര്‍ക്കൊക്കെ അനുയോജ്യം:

Advertisement
head

*പദ്ധതിയുടെ കാലാവധിക്ക് അനുസൃതമായി ദീര്‍ഘകാല നിക്ഷേപ ലക്ഷ്യമുള്ളവര്‍.
*പോര്‍ട്ട്‌ഫോളിയോയില്‍ ഉയര്‍ന്ന പണലഭ്യത ലക്ഷ്യമിടുന്നവര്‍.
*നികുതിക്ക് അനുസൃതമായി ന്യായമായ വരുമാനം തേടുന്നവര്‍.
*റിസ്‌ക് കുറഞ്ഞ ഗുണമേന്മയുള്ള പോര്‍ട്ട്‌ഫോളിയോ അന്വേഷിക്കുന്നവര്‍.

മറ്റ് വിശദാംശങ്ങള്‍:

Advertisement
head

*സ്‌കീമിന്റെ പേര്: പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്‌സ് ഗില്‍റ്റ് ഇന്‍ഡക്‌സ്-ഏപ്രില്‍ 2028 ഫണ്ട്.
*സ്‌കീം വിഭാഗം: ഇന്‍ഡക്‌സ് ഫണ്ട്

*എന്‍.എഫ്.ഒ ആരംഭിക്കുന്ന തിയതി: 2023 ഫെബ്രുവരി 2.
*എന്‍.എഫ്.ഒ അവസാനിക്കുന്ന തിയതി: 2023 ഫെബ്രുവരി 16.
*എന്‍.എഫ്.ഒ അലോട്ട്‌മെന്റ് തിയതി: 2023 ഫെബ്രുവരി 22
*എന്‍.എഫ്.ഒ വീണ്ടും തുറക്കുന്ന തിയതി: 2023 ഫെബ്രുവരി 27
*അടിസ്ഥാന സൂചിക: ക്രിസില്‍ ഐ.ബി.എക്‌സ് ഗില്‍റ്റ് സൂചിക-ഏപ്രില്‍ 2028.
*എക്‌സിറ്റ് ലോഡ്: ഇല്ല.
*പ്ലാനുകള്‍: റെഗുലര്‍, ഡയറക്ട്
*ഓപ്ഷനുകള്‍: ഗ്രോത്ത്, ഐ.ഡി.സി.ഡബ്ല്യു-പേ ഔട്ട്, ഐ.ഡി.സി.ഡബ്ല്യു റീഇന്‍വെസ്റ്റുമെന്റ്.

Advertisement
head
Continue Reading

Business

ഭവന-വാഹന വായ്പകളുടെ തിരിച്ചടവ് കൂടുതൽ ബുദ്ധിമുട്ടും, പലിശ ഉയരും

Published

on

WEB DESK

ന്യൂഡൽഹി: രാജ്യത്ത് ഭവന-വാഹന വായ്പകളുടെ തിരിച്ചടവ് കൂടുതൽ പ്രതിസന്ധിയിലാക്കി പലിശ നിരക്ക് ഇനിയും ഉയരുമെന്ന് സാമ്പത്തിക സർവേ. നാണ്യപ്പെരുപ്പം നടപ്പ് സാമ്പത്തിക വർഷം 6.8 ശതമാനമാണ്. ഇത് നിക്ഷേപത്തെ ബാധിക്കില്ല. പക്ഷേ, പലിശ നിരക്കുകൾ ഇനിയും കൂടും. ആ​ഗോള വിപണിയിൽ രൂപയുടെ വില ഇനിയും ഇടിയും. ഒരു ഡോളറിന് 83 രൂപ വരെ ഉയർന്ന ഡോളർ ഇനിയും ശക്തമാകും. കയറ്റുമതി കൂടുന്നില്ലെങ്കിൽ സാമ്പത്തിക മാന്ദ്യം സംഭവിക്കാമെന്നും സർവേയിലുണ്ട്. രൂപ ഡോളറിനോട് ഇനിയും ദുർബലമായേക്കുമെന്ന സൂചനയാണ് ഇതിലൂടെ ധനമന്ത്രി വ്യക്തമാക്കുന്നത്.
കൊവിഡ് വാക്സിനേഷനടക്കം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തിരിച്ചുവരാൻ സഹായിച്ചുവെന്ന് സാമ്പത്തിക സർവേ പറയുന്നു. കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധി രാജ്യം മറികടന്നു. ധനകമ്മി നടപ്പ് വർഷം 6.4 ശതമാനമാണ്. സേവന മേഖലയിൽ വളർച്ച 9.1 ശതമാനമായി ഉയർന്നിട്ടുണ്ട്. എന്നാൽ വ്യവസായ രംഗത്ത് കനത്ത ആഘാതമാണ് ഉണ്ടായത്. 10.3 ശതമാനത്തിൽ നിന്നും വളർച്ച 4.2 ശതമാനമായി കുറ‍ഞ്ഞു. കാർഷിക രംഗത്തും നേരിയ പുരോഗതിയുണ്ടെന്ന് സർവെ പറയുന്നു.
2023 -24ൽ രാജ്യം 6 മുതൽ 6.8 ശതമാനം വരെ വളർച്ച ഇന്ത്യനേടുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ റിപ്പോർട്ട് സഭയിൽ വെച്ചു.

Advertisement
head
Continue Reading

Business

ഷോപ്പ് ലോക്കല്‍2 വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

Published

on

കോഴിക്കോട്: അയല്‍പ്പക്ക വ്യാപാരികളേയും പ്രാദേശിക വിപണികളേയും പ്രോത്സാഹിപ്പിക്കുന്നതിന് വികെസി ഗ്രൂപ്പ് തുടക്കമിട്ട ഷോപ്പ് ലോക്കല്‍ രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു തുടങ്ങി. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയുടെ ചെക്ക് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വി. കെ. അനിതയ്ക്ക് കൈമാറി. രണ്ടാം സമ്മാനമായ 100 സ്വര്‍ണനാണയങ്ങളും വിജയികള്‍ക്ക് വിതരണം ചെയ്തു തുടങ്ങി.

“വികെസി തുടക്കമിട്ട ഷോപ്പ് ലോക്കല്‍ പ്രചാരണം കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ ഗുണം ചെയ്തതായി” വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.”വികെസി അവതരിപ്പിച്ച ഷോപ്പ് ലോക്കല്‍ കാമ്പയിന്‍ ഇന്ത്യയിലുടനീളം അയല്‍പ്പക്ക വ്യാപാരത്തെ വലിയ തോതില്‍ സ്വാധീനിച്ചുവെന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. രണ്ടുലക്ഷത്തിലധികം ചെറുകിട കച്ചവടക്കാര്‍ പങ്കെടുത്ത പദ്ധതി കേരളത്തിനകത്തും പുറത്തും വന്‍ വിജയമായിരുന്നു. കേന്ദ്ര, സംസ്ഥാന ബജറ്റുകളില്‍ അയല്‍പ്പക്ക വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ”യെന്നും അദ്ദേഹം പറഞ്ഞു.

Advertisement
head
Continue Reading

Featured