അർജന്റീനയോ ബ്രസീലോ…? ; ആര് നേടും കിരീടം…? ; ഇനി മണിക്കൂറുകൾ മാത്രം

മാരക്കാന: ലാറ്റിനമേരിക്കയുടെ ലോകകപ്പ് എന്നു അറിയപ്പെടുന്ന കോപ്പ അമേരിക്കയിലെ ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം. മാരക്കാന സ്റ്റേഡിയത്തില്‍ ബ്രസീല്‍ ഫൈനലില്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്ക് അര്‍ജന്റീനയെ നേരിടും. ലിയോണല്‍ മെസിയും-നെയ്മറും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം ആരാധകപ്പോരിലും തീപാറിക്കും. ലോക ഫുട്‌ബോളിലെ ഏറ്റവും ആവശം നിറഞ്ഞ പോരാട്ടങ്ങളുടെ ചരിത്രമാണ് ഓരോ ബ്രസീല്‍ അര്‍ജന്റീന മല്‍സരങ്ങളും സമ്മാനിച്ചിട്ടുള്ളത്.

Related posts

Leave a Comment