Connect with us
48 birthday
top banner (1)

News

വിദ്യാഭ്യാസ വായ്പ എടുത്ത് വിദേശത്തേക്ക് മുങ്ങിയവരാണോ..?; കാത്തിരിക്കുന്നത് ‘മുട്ടന്‍ പണി’ അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

Avatar

Published

on

ഇന്ത്യൻ വിദ്യാ‌‍ർത്ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള അവസരങ്ങൾ ഇപ്പോൾ നിരവധിയാണ്. എന്നാൽ കഴിവും യോ​ഗ്യതയുമുള്ള എല്ലാ‍വ‍ർക്കും വിദേശപഠനം ആ നിലയിൽ പ്രാപ്തവുമല്ല. വിദേശത്ത് പഠിക്കുന്നതിനുള്ള ചെലവാണ് ഇതിൽ പ്രധാനകാരണം. വിദേശത്ത് പഠിക്കാനുള്ള പണം കണ്ടെത്താൻ പ്രധാനമായും രണ്ട് സാധ്യതകളാണ് പ്രധാനമായും വിദ്യാർത്ഥികൾക്ക് മുമ്പിലുള്ളത്. പഠനത്തിന് സഹായകമാകുന്ന സ്കോളർഷിപ്പുകളും ബാങ്കുകൾ നൽകുന്ന വിദ്യാഭ്യാസ വായ്പകളുമാണ് പലരും പൊതുവെ ആശ്രയിക്കുന്നത്.

സ്കോള‍ർഷിപ്പിനെക്കാൾ വിദേശപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾ കൂടുതലായി ആശ്രയിക്കുന്നത് ബാങ്കുകൾ നൽകുന്ന വിദ്യാഭ്യാസ വായ്പകളെയാണ്. ഇന്ത്യയിൽ, വിവിധ ബാങ്കുകൾ വിവിധ പലിശ നിരക്കിൽ വിദ്യാഭ്യാസ വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണയായി ഏകദേശം 8.5% മുതൽ 16% വരെയാണ് പലിശനിരക്ക്. കോഴ്സ് ഫീസിന് പുറമെ താമസം, പുസ്തകങ്ങൾ, ഉപകരണങ്ങൾ യൂണിഫോം, കമ്പ്യൂട്ടറുകൾ എന്നിവ അടക്കമുള്ള വിദ്യാഭ്യാസ ചെലവുകൾ ഉൾപ്പെടെയാണ് വിദ്യാഭ്യാസ വായ്പകൾ ലഭിക്കുക. എന്നാൽ നമ്മുടെ രാജ്യത്ത് നിന്ന് ബാങ്ക് ലോണ്‍ എടുത്ത് വിദേശത്ത് പഠിക്കാന്‍ പോയ പലരും മനപ്പൂര്‍വം ലോണ്‍ തിരിച്ചടക്കാതെ പോകുന്നുണ്ട്. അവരുടെ വിചാരം വിദേശത്ത് തന്നെ തുടർന്നാൽ പിന്നെ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണ്. അതേസമയം അവരെ കാത്തിരിക്കുന്നത് മുട്ടന്‍ പണിയാണ്. ആരെങ്കിലും പറയുന്നത് കേട്ട് ലോണ്‍ തിരിച്ചടക്കാതിരിക്കുന്നത് വലിയ രീതിയില്‍ ദോഷം ചെയ്യും. ലോണ്‍ എടുത്താല്‍ അത് തിരിച്ചടയ്‌ക്കണം. അതിന് കഴിയാത്തവര്‍ അത് എടുക്കരുത്. തിരിച്ചടയ്ക്കുന്നതിൽ ഏതെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടാൽ സാവകാശം തേടുകയാണ് വേണ്ടത്.

Advertisement
inner ad

ലോണ്‍ തിരിച്ചടവ് മുടങ്ങിയിട്ടും കുറച്ചു നാള്‍ ബാങ്കുകള്‍ വിളിക്കാതിരിക്കുമ്പോള്‍ ബാങ്കുകള്‍ അത് എഴുതിത്തള്ളി അല്ലെങ്കില്‍ മറന്ന് പോയി എന്നൊക്കെ ആരെങ്കിലും കരുതുന്നു എങ്കില്‍ അവര്‍ വിഡ്ഢികളുടെ ലോകത്ത് ആണ്. വൈകും തോറും ബാങ്കുകള്‍ക്ക് ആണ് ലാഭം. ലോണ്‍ എടുത്തവര്‍ക്ക് അല്ല എന്ന് മനസിലാക്കുക.
ചെയ്യാന്‍ പറ്റുന്ന ഒരേ ഒരു മാര്‍ഗം, ബാങ്കുമായി ബന്ധപ്പെട്ട് വണ്‍ ടൈം സെറ്റില്‍മെന്റ് പോലെ എന്തെങ്കിലും ചെയ്ത് ലോണ്‍ അടച്ചു തീര്‍ക്കുക എന്നതാണ്. വൈകുംതോറും പലിശ കൂടിക്കൊണ്ടിരിക്കും എന്ന് മാത്രമല്ല നിയമ നടപടികള്‍ ഉണ്ടായാല്‍ അത് നിങ്ങളുടെ കരിയറിനെയും, സമാധാന ജീവിതത്തെയും എല്ലാം ബാധിക്കും. ബാങ്കുകളെ പറ്റിച്ച് മുങ്ങുന്നവർക്ക് മുൻപിൽ രണ്ട് മാര്‍ഗങ്ങള്‍ മാത്രമാണ് ഉള്ളത്. ഒന്ന്, എടുത്ത തുകയും ഇത്രയും നാളത്തെ പലിശയും, പിഴപ്പലിശയും ഒക്കെ ചേര്‍ത്ത് തിരിച്ചടയ്‌ക്കുക. അല്ല എങ്കില്‍ നിയമ നടപടികള്‍ നേരിടുക. രണ്ടാമത്തെ മാര്‍ഗം ആണ് തിരഞ്ഞെടുക്കുന്നത് എങ്കില്‍ അത് നിങ്ങളുടെ ശിഷ്ട്ട കാലം ദുരിതപൂര്‍ണം ആക്കും എന്നതില്‍ ഒരു സംശയവും ഇല്ല.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി ഓ ഐ സി സി (യു കെ) നേതാക്കൾ കൂടിക്കാഴ്ച നടത്തി; സംഘടനയുടെ മൂന്ന് മാസത്തെ പ്രവർത്തന റിപ്പോർട്ട്‌ സമർപ്പിച്ചു

Published

on

തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി യു കെയിലെ ഓ ഐ സി സി നേതാക്കൾ കൂടിക്കാഴ്ച നടത്തി. നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരാണ് തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. മൂന്ന് മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഓ ഐ സി സി (യു കെ) – യുടെ പ്രവർത്തന പുരോഗതി എ ഐ സി സി സെക്രട്ടറിക്ക് ഷൈനു ക്ലെയർ മാത്യൂസ് വിശദീകരിച്ചു.

സംഘടനയുടെ മൂന്നു മാസത്തെ പ്രവർത്തന റിപ്പോർട്ട്‌ നേതാക്കൾ ദീപാ ദാസ് മുൻഷിക്ക് കൈമാറി. ഇതാദ്യമായാണ് ഓ ഐ സി സി – യുടെ പ്രവർത്തന വിശദമാശങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട്‌ എ ഐ സി സി നേതൃത്വത്തിന് ലഭിച്ചിരിക്കുന്നതെന്നും അതു തികച്ചും അഭിനന്ദനാർഹമാണെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. ഓ ഐ സി സി (യു കെ) – യുടെ പുതിയ നാഷണൽ കമ്മിറ്റി ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ പ്രവർത്തനങ്ങളുടെ വിശദമാശങ്ങളും അടുത്ത മൂന്ന് മാസത്തെ പ്രവർത്തന രൂപരേഖയും അടങ്ങുന്ന വിശദമായ റിപ്പോർട്ടാണ് എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് ഓ ഐ സി സി (യു കെ) സംഘം കൈമാറിയത്.

Advertisement
inner ad
Continue Reading

Kollam

യുവതിയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

Published

on

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26 ) ആണ് മരിച്ചത്. വീട്ടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നാണ് ഭർത്താവ് രാജീവിൻ്റെ മൊഴി. രാജീവ് ശാസ്താംകോട്ട പൊലീസിൻ്റെ നിരീക്ഷണത്തിലാണ്.

Continue Reading

News

തിരുവല്ല നന്നൂരിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

പത്തനംതിട്ട: തിരുവല്ല നന്നൂരിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലയിലെ വള്ളംകുളം നന്നൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കവിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ നന്നൂർ കിഴക്കേ വയൽ പറമ്പിൽ വീട്ടിൽ അലീന മോഹൻ ( 17 ) നെയാണ് ഇന്ന് രാവിലെ വീട്ടിലെ അടുക്കളയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement
inner ad

മുത്തശ്ശിക്ക് ഒപ്പമാണ് അലീന താമസിച്ചിരുന്നത്. അയൽവാസികൾ ചേർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പെൺകുട്ടിയുടെ കിടപ്പുമുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി വിഷാദ രോഗത്തിന് അടിമയാണെന്ന് പറയപ്പെടുന്നു.

Advertisement
inner ad

മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് തിരുവല്ല പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisement
inner ad
Continue Reading

Featured