Connect with us
lakshya final

Featured

കക്കുകളി നാടകം ക്രൈസ്തവ വിരുദ്ധം, സർക്കാർ പ്രോത്സാഹിപ്പിക്കുന്നു രൂക്ഷവിമർശനവുമായി; തൃശൂർ അതിരൂപത

Veekshanam

Published

on

തൃശ്ശൂർ : കക്കുകളി നാടകത്തെയും ഇടത് സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത സർക്കുലർ. കക്കുകളി നാടകത്തെ ഉന്നതമായ കലാ സൃഷ്ടിയെന്ന് സാംസ്‌കാരിക വകുപ്പ് തന്നെ വരുത്തി തീർക്കാൻ ശ്രമിക്കുന്നതായി ഇടവകകളിൽ വായിച്ച സർക്കുലറിൽ തൃശൂർ രൂപത കുറ്റപ്പെടുത്തി. ‘ബ്രഹ്മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം. ഇടതു സംഘടനകൾ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർത്ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണം. നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നതാണ്. കക്കുകളി നിരോധിക്കണമെന്ന ആവശ്യവും തൃശൂർ അതിരൂപത മുന്നോട്ട് വെച്ചു.

തിങ്കളാഴ്ച രാവിലെ  വിശ്വാസികൾ ചേർന്നു പടിഞ്ഞാറേക്കോട്ടയിൽ നിന്നു കലക്ടറേറ്റിലേക്കു മാർച്ച് നടത്തും.  നാടകത്തിന്റെ പ്രദര്‍ശനം സര്‍ക്കാര്‍ നിരോധിക്കണമെന്ന് കെസിബിസിയും ആവശ്യപ്പെട്ടിട്ടുണ്ട്.  ക്രിസ്ത്യന്‍ സന്യാസി സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നാണ് കെസിബിസി ആരോപിക്കുന്നത്. കന്യാസ്ത്രീ മഠത്തില്‍ എത്തുന്ന പെണ്‍കുട്ടി നേരിടുന്ന പ്രയാസങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം. . രാജ്യാന്തര നാടകോല്‍സവത്തില്‍ അവതരിപ്പിച്ചിരുന്നു. ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും നാടകം അരങ്ങേറി.   ഇതിനു പിന്നാലെയാണ്  ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിക്കുകയും ക്രൈസ്തവ വിശ്വാസത്തെയും സന്യസ്തരെയും അവഹേളിക്കുകയും ചെയ്ത നാടകം നിരോധിക്കണമെന്ന് അതിരൂപത പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു.

Advertisement
inner ad

രാജ്യാന്തര നാടകോത്സവത്തിൽ  കക്കുകളി അവതരിപ്പിക്കാൻ അവസരം നൽകുകയും അഭിനേതാക്കളെ അഭിനന്ദിക്കുകയും ചെയ്ത സാംസ്കാരിക വകുപ്പു മന്ത്രിയുടെ പ്രവൃത്തിയെ ന്യായീകരിക്കാന‍ാകില്ല. . വിശ്വാസങ്ങളെയും ആചാരമൂല്യങ്ങളെയും താറടിച്ചു കാണിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും കൗൺസിൽ ആരോപിച്ചു. 

Advertisement
inner ad

Featured

ഇന്ത്യയിൽ രണ്ടു വഴി, ​​ഗാന്ധിജിയുടെയും ​ഗോഡ്സെയുടെയും; രാഹുൽ ​ഗാന്ധി

Published

on

ന്യൂയോർക്ക്: മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്സെയുടെയും പേരിൽ രണ്ട് തരത്തിലുള്ള ആശയങ്ങളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നതെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രവുമായി മുന്നോട്ടുപോകുകയാണ് കോൺ​ഗ്രസ് എന്ന് യുഎസ് സന്ദർശനം തുടരുന്ന രാഹുൽ ന്യൂയോർക്കിലെ ജാവിറ്റ്‌സ് സെന്ററിൽ പറഞ്ഞു. ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരിക്കൽ അമേരിക്കയേക്കാൾ വലിയ ശക്തിയായിരുന്ന ബ്രിട്ടീഷുകാരുമായി ഗാന്ധിജി പോരാടി. പക്ഷേ, ​ഗോഡ്സെ അദ്ദേഹത്തെ ഇല്ലാതാക്കി. ഇന്ന് ​ഗോഡ്സെയെ ആരാധിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഞങ്ങൾ ഗാന്ധി, അംബേദ്കർ, പട്ടേൽ, നെഹ്റു എന്നിവരുടെ പാത പിന്തുടരുകയാണ്.
ബിജെപിയുടെ ജോലി വിദ്വേഷം പ്രചരിപ്പിക്കലാണ്. ഞങ്ങളുടെ ജോലി സ്നേഹം പ്രചരിപ്പിക്കലും- അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യക്ക് മാധ്യമങ്ങളും ജനാധിപത്യവും ഇല്ലാതെ ജീവിക്കാനാവില്ല. രണ്ടും നഷ്ടപ്പെടുത്തുന്ന സംവിധാനമാണ് ഇപ്പോഴുള്ളതെന്നും രാഹുൽ കുറ്റപ്പെടുത്തി.
നിരവധി കോൺഗ്രസ് നേതാക്കളും ഈ പര്യടനത്തിൽ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി, ഹരിയാന എംപി ദീപേന്ദർ ഹൂഡ, വക്താവ് അൽക്ക ലാംബ, സാം പിത്രോഡ, തുടങ്ങിയവർ സംഘത്തിലുണ്ട്. ജോഡോ-ജോഡോ മുദ്രാവാക്യങ്ങളോടെയാണ് രാഹുൽ ഗാന്ധിയെ ജാവിറ്റ്‌സ് സെന്ററിലേക്ക് സ്വാഗതം ചെയ്തത്.

അടുത്ത തിരഞ്ഞെടുപ്പ് നിർണായകമാകുമെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിട്രോഡ പറഞ്ഞു. ഇന്ന് നിങ്ങൾ കാണുന്ന എല്ലാത്തിന്റെയും വിത്ത് പാകിയത് കോൺഗ്രസ് ഭരണകാലത്താണെന്നും പിട്രോഡ പറഞ്ഞു. ഏത് വഴിയാണ് നിങ്ങൾ പിന്തുടരേണ്ടതെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഇനി ബിജെപിയോ കോൺഗ്രസോ?അടുത്ത തിരഞ്ഞെടുപ്പ് നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

ബിഹാറിൽ 1700 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം രണ്ടാംവട്ടവും തകർന്നു വീണു

Published

on

പറ്റ്ന : ​ഗം​ഗാ ന​ദിക്കു കുറുകേ ബിഹാറിൽ 1700 കോടി രൂപ ചെലവിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗൽപൂരിലെ അഗുവാനി – സുൽത്താൻഗ‌ഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. 2015 ൽ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വർഷമായിട്ടും ഇതിന്റെ പണി പൂർത്തിയായിരുന്നില്ല. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിൻറ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു. നിർമാണത്തിലെ അപാകതയും അഴിമതിയുമാണ് പാലം തകരാൻ കാരണമായി പറയുന്നത്. രണ്ടു വട്ടം പൊളിഞ്ഞുവീണ പാലത്തിന്റെ ബലത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.

Continue Reading

Featured

അരിക്കൊമ്പനു വീണ്ടും മയക്കുവെടി, ആനിമൽ ആംബുലൻസിൽ വനത്തിലേക്കു വിടും

Published

on

കമ്പം: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടിവെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്.
കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയതാണ്. എന്നാൽ ആന ഉൾവനം വനം വിട്ടു നാട്ടിലിറങ്ങിയതാണ് വീണ്ടും മയക്കു വെ‌ടി വയ്ക്കാൻ കാരണം. സാറ്റലൈറ് കോളർ സിഗ്നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം മജനവാസ മേഖലയിലേക്ക് ഇറങ്ങി. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ ബൈക്കിൽ വന്ന പാൽക്കാരനെ ആന ത‌ട്ടിയിട്ടു. ചികിത്സയിലിരിക്കെ ഇദ്ദേഹം മരണമടഞ്ഞു. തു‌ർന്നാണ് ആനയെ പിടികൂടാൻ തമിഴ്നാട് നടപടി വേ​ഗത്തിലാക്കിയത്.
ഇന്നു പുലർച്ചെ ആന വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചുവെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചു. കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിച്ചു. ആനയിപ്പോൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണുള്ളത്. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ കെട്ടി. അൽപ്പസമയത്തിനുള്ളിൽ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് കയറ്റി വനത്തിനുള്ളിലേക്ക് കടത്തിവിടും.

Continue Reading

Featured