National
അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സെപ്റ്റംബര്‍ ഒന്‍പതിന് പരിഗണിക്കും

ഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് തനിക്ക് നല്‍കിയ സമൻസുകള്‍ ചോദ്യം ചെയ്‌ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി സെപ്റ്റംബര്‍ ഒന്‍പതിന് പരിഗണിക്കും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്‌രിവാളിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സമന്‍സുകള്‍ അയച്ചത്. എന്നാല്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇഡി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്‌തിരുന്നു.ഇഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ കെജ്‌രിവാളിന് ജസ്റ്റിസ് പ്രതിഭ എം സിങ് അധ്യക്ഷയായ ബെഞ്ച് നാലാഴ്‌ചത്തെ സമയം അനുവദിച്ചു. എന്നാല്‍, കൂടുതല്‍ സമയം വേണമന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
National
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: പോളിങ് ആരംഭിച്ചു

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആരംഭിച്ചു. നിലവിലെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ 1.56 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും ആണ്. ഇതിന് പുറമെ 1267 ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്താന്‍ യോഗ്യത നേടിയിട്ടുണ്ട്. 13,766 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
Delhi
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു; വോട്ടെടുപ്പ് ബുധനാഴ്ച

ന്യൂഡൽഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. വോട്ടെടുപ്പ് ബുധനാഴ്ച. 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അവസാനഘട്ട പ്രചരണത്തില്‍ കളം നിറഞ്ഞ് നേതാക്കള്‍. ബജറ്റും നികുതിയിളവും ഡല്‍ഹിയിലെ മലിനീകരണവും ഉള്‍പ്പെടെ ചര്‍ച്ചാവിഷയമായി. കോണ്‍ഗ്രസിന്റെ പ്രചരണത്തിന് കരുത്തുപകരാന്‍ പ്രിയങ്ക ഗാന്ധിയാണെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രചരണം മികച്ച രീതിയില്‍ ആയിരുന്നുവെന്ന പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജെപി നദ്ദയും കലത്തിലിറങ്ങി. സൗജന്യങ്ങള്‍ നല്‍കി രണ്ടാമതും അധികാരത്തില്‍ എത്തിയ ആം ആദ്മി സര്‍ക്കാറിന് ഇക്കുറി അതേ തുറുപ്പുചീട്ടില്‍ മറുപടി നല്‍കുകയാണ് കോണ്‍ഗ്രസ്. അധികാര തുടര്‍ച്ചയ്ക്ക് ആം ആദ്മി ശ്രമിക്കുമ്പോള്‍ അട്ടിമറി ആണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി ആളുകളെ ഭീഷണിപ്പെടുത്തുകയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ബിജെപിക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും കീഴടങ്ങി എന്നും വിമര്‍ശനമുണ്ട്.
Delhi
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും. ബിജെപി ,കോൺഗ്രസ് , ആം ആദ്മി പാർട്ടികൾ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്. 70 മണ്ഡലങ്ങളിലായി ബുധനാഴ്ചയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനെ തുടർന്ന് എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും, കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മണി വരെ അരമണിക്കൂർ ഇടവിട്ട് മെട്രോ ട്രെയിനുകൾ ഉണ്ടാകും. കൂടാതെ 35 റൂട്ടുകളിൽ അധിക ബസ് സർവീസുകൾ നടത്തുമെന്ന് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി , അരവിന്ദ് കേജരിവാൾ , അമിത് ഷാ, നരേന്ദ്ര മോദി എന്നിവർ ശക്തമായ പ്രചാരണങ്ങളുമായാണ് നിരത്തിലറങ്ങിയത്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login