ഇവിടെ വിളയും കാരുണ്യത്തിൻ പച്ചക്കറികൾ; ആരാമം ജീവനി ശ്രദ്ധേയമാകുന്നു

തോമസ് പാടശ്ശേരി

കാലടി: മറ്റുള്ളവർക്കായ് ജീവിതം മാറ്റി വെച്ച സിസ്റ്റേഴ്സിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള പച്ചക്കറി കൃഷി ശ്രദ്ധേയമാകുന്നു.,ജീവകരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി അയ്യമ്പുഴ പഞ്ചായത്തിലെ കണ്ണിമംഗലത്തെ പ്രേക്ഷിതാരം കോൺവെൻറിലെ സന്യാസിനിമാരാണ് വിവിധ ഇന്നം കൃഷികൾ വിളയിച്ചെടുത്തിരിക്കുന്നത്. നാലര ഏക്കർ സ്ഥലത്താണ് കൃഷി. സിസ്റ്റർ ഹെലൻ, സിസ്റ്റർ മൃദുല, സിസ്റ്റർ ശോഭ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. ഒരു വർഷം മുമ്പാണ് കൃഷി ആരംഭിച്ചത്. കോവിഡിനെ തുടർന്ന് പലരും പുറത്തിറങ്ങാനാവാതെ കോൺവെന്റിന് അകത്തായിരുന്നു. വിരസതയിൽ നിന്നും മുക്തരാകുന്നതിനും വെറുതെ കളയുന്ന സമയം മറ്റുള്ളവരുടെ നന്മയ്ക്കായി മാറ്റുക എന്ന തീവ്രമായ ആഗ്രഹവുമാണ് ഇവരെ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചത് പാവക്ക, പടവലം, മത്തൻ, കുമ്പളം, കുക്കുമ്പർ, ചുരയ്ക്ക, തക്കാളി, വിവിധ മുളകുകൾ, ഇഞ്ചി, മഞ്ഞൾ അങ്ങനെ പോകുന്നു കൃഷി. മീൻ വളർത്തലും ആരംഭിച്ചിട്ടുണ്ട്.

പൂർണ്ണമായും ജൈവ കൃഷിയാണ്. നൂറ് ശതമാനം വിളവാണ് കൃഷിയിൽ നിന്ന് ലഭിക്കുന്നതും. സിസ്റ്റേഴ് തന്നെയാണ് പരിപാലനവും. ചില നേരങ്ങളിൽ സഹായികളെയും കൂട്ടാറുണ്ട്. ‘ആരാമം ജീവനി ‘എന്നാണ് കൃഷിയ്ക്ക് ഇവർ പേരു നൽകിയിരിക്കുന്നതും. നിരവധി പേരാണ് ഇവടുത്തെ പഞ്ചക്കറികൾ വാങ്ങാനെത്തുന്നതും. വിൽപ്പനയിൽ നിന്നും ലഭിക്കുന്ന വരുമാനം കാരുണ്യ പ്രവർത്തികൾക്കാണ് ഇവർ വിനിയോഗിക്കുന്നതും. വനമേഖലയോട് ചേർന്നാണ് ഈ കൃഷിത്തോട്ടം. കാട്ടുമൃഗങ്ങൾ ഇടയ്ക്കിടയ്ക്ക് ഇവരുടെ കൃഷി നശിപ്പിക്കാറുമുണ്ട്. കൃഷിഭവനിൽ നിന്നും ഇവർക്ക് പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നതും. കൃഷി വിപുലീകരിക്കാൻ ഇവർ സർക്കാരിലേക്ക് ഒരു പദ്ധതിയും സമർപ്പിച്ചിട്ടുണ്ട്.അങ്ങനെ കാരുണ്യ പ്രവർത്തനങ്ങൾക്കായ് പച്ചക്കറികൾ വിളയിച്ച്, അത് മറ്റുള്ളവരുടെ നന്മയ്ക്കായ് ചെലവഴിച്ച് കാരുണ്യത്തിന്റെയും, പങ്ക് വെയ്പ്പിന്റെയും പുതിയ മാത്യക പകർന്ന് തരുകയാണ് പ്രേഷിതാരം സന്യാസിനിമാർ.

Related posts

Leave a Comment