Cinema
അറക്കൽ മാധവനുണ്ണിയും അനുജന്മാരും വെള്ളിത്തിരയിലേക്ക്; വല്യേട്ടൻ റീ റിലീസിന്
അറക്കൽ മാധവനുണ്ണിയും സഹോദരങ്ങളും മലയാളി പ്രേക്ഷകർ നെഞ്ചോടു. ചേർത്ത കഥാപാത്രങ്ങളാണ്. വീറും വാശിയും, ഉശിരൻ സംഭാഷണങ്ങളും, കിടിലൻ കൊള്ളുന്ന ആക് ഷനുകളുമൊക്കെയായി എത്തി വലിയ വിജയം നേടിയ വല്യേട്ടൻ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിത്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്നു അറക്കൽ മാധവനുണ്ണി, മമ്മൂട്ടിയാണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. മമ്മൂട്ടി തകർത്താടിയ ചിത്രമായിരുന്നു വല്യേട്ടൻ.
അക്കാലത്തെ ഏറ്റം മികച്ച ആകർഷക കൂട്ടുകെട്ടായ ഷാജി കൈലാസ് – രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടിച്ചിത്രം കൂടിയായിരുന്നു വല്യേട്ടൻ.
അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ നിർമ്മിച്ച ഈ ചിത്രം ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം 4K ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ എത്തുകയാണ് ദൃശ്യവിസ്മയങ്ങളുടെ നവ്യമായ അനുഭൂതിയോടെ തന്നെ ജനപ്രിയമായ ഈ ചിത്രം പ്രേഷകർക്ക് മുന്നിലെത്തുന്നു. അമ്പലക്കര ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗഎന്ന കമ്പനിയാണ്.
‘പ്രതാപം കൊണ്ടും ‘സമ്പത്തു കൊണ്ടും സമ്പന്നമായ അറക്കൽ തറവാട്ടിൽ അരങ്ങേറുന്ന സംഭവവികാസങ്ങ ളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കാലം എത്ര കടന്നാലും മാധവനുണ്ണിയെന്ന കഥാപാത്രത്തിന് ഏറെ പ്രസക്തിയുണ്ട്. അതുതന്നെയാണ് പ്രേഷകർ ഈ ചിത്രത്തെ നെഞ്ചോടു ചേർത്തതും. 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ ആദ്യമെത്തുന്ന മമ്മൂട്ടിച്ചിത്രം കൂടിയാണിത്. ഈ ചിത്രത്തിൻ്റെ 4k വിഷ്യൽ ട്രാൻഫ്ഫർ നടത്തിയിരിക്കുന്നത്. യു. എസ്സിലാണ്. ശോഭന, ,സായ്കുമാർ, മനോജ്.കെ.ജയൻ എൽ.എഫ്. വർഗീസ്.കലാഭവൻ മണി വിജയകുമാർ, സുധീഷ്. തുടങ്ങിയ പ്രമുഖതാരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഗാനങ്ങൾ. ഗിരീഷ് പുത്തഞ്ചേരി. സംഗീതം – രാജാമണി, ചായാഗ്രഹണം – രവിവർമ്മൻ. എഡിറ്റിംഗ് – എൽ. ഭൂമിനാഥൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം സെപ്റ്റംബറിൽ പ്രദർശനത്തിനെത്തും.
Cinema
ചിരിപ്പോര് ഉറപ്പ്: തെക്ക് വടക്ക് സിനിമ ട്രെയിലർ പുറത്ത്; വിനായകനും സുരാജിനുമൊപ്പം വൈറൽ താര നിര
കൊച്ചി: ആകാംക്ഷ അവസാനിപ്പിച്ച് തെക്ക് വടക്ക് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിരിയും തമാശയും തന്നെയാണ് സിനിമയിൽ എന്നുറപ്പാക്കുന്ന ട്രെയിലറിൽ വിനായകനും സുരാജിനും ഒപ്പം അണിനിരക്കുന്ന വൈറൽ താരനിരയുമുണ്ട്. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവ താര നിരയാണ് ഒന്നിക്കുന്നത്. വാഴയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമിൽ ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, ബാലൻ പാറക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങിയവരാണ് അഭിനേതാക്കൾ. സിനിമയിൽ വിനായകന്റെ ഭാര്യ വേഷത്തിൽ നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ തിയറ്ററിൽ ചിരി ഉറപ്പാക്കുമെന്ന് ട്രെയിലർ സൂചന നൽകുന്നു. വിനായകനും സുരാജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലെ പോരാണ് ട്രെയിലറിന്റെയും മുഖ്യവിഷയം.
അൻജന- വാർസ് ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്ന സിനിമ പ്രേം ശങ്കറാണ് സംവിധാനം ചെയ്യുന്നത്. മ്യൂസിക്കിന് പ്രാധാന്യമുള്ള സിനിമയുടെ സംഗീത സംവിധാനം സാം. സി.എസാണ് നിർവ്വഹിക്കുന്നത്. ഓണത്തിനു ശേഷം സിനിമ തിയറ്ററുകളിലെത്തും. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്.
സുരേഷ് രാജനാണ് ഡിഒപി. എഡിറ്റർ കിരൺ ദാസ്. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യും: അയിഷ സഫീർ സേഠ്, മേക്കപ്പ്: അമൽ ചന്ദ്ര, പ്രോഡക്ഷൻ കൺട്രോൾ, സജി ജോസഫ്, ചീഫ് അസോസിയേറ്റ്: ബോസ്. വി, കാസ്റ്റിങ്: അബു വളയംകുളം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, സ്റ്റിൽസ്: അനീഷ് അലോഷ്യസ്, ഡിസൈൻ, പുഷ് 360, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്.
Cinema
‘തെക്ക് വടക്ക് ‘ ട്രെയിലർ പുറത്ത്; വിനായകനും സുരാജിനുമൊപ്പം വൈറൽ താര നിര
കൊച്ചി: ആകാംക്ഷ അവസാനിപ്പിച്ച് തെക്ക് വടക്ക് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിരിയും തമാശയും തന്നെയാണ് സിനിമയിൽ എന്നുറപ്പാക്കുന്ന ട്രെയിലറിൽ വിനായകനും സുരാജിനും ഒപ്പം അണിനിരക്കുന്ന വൈറൽ താരനിരയുമുണ്ട്. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവ താര നിരയാണ് ഒന്നിക്കുന്നത്. വാഴയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
സിനിമയിൽ വിനായകന്റെ ഭാര്യ വേഷത്തിൽ നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ തിയറ്ററിൽ ചിരി ഉറപ്പാക്കുമെന്ന് ട്രെയിലർ സൂചന നൽകുന്നു. വിനായകനും സുരാജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലെ പോരാണ് ട്രെയിലറിന്റെയും മുഖ്യവിഷയം.
അൻജന- വാർസ് ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്ന സിനിമ പ്രേം ശങ്കറാണ് സംവിധാനം ചെയ്യുന്നത്. മ്യൂസിക്കിന് പ്രാധാന്യമുള്ള സിനിമയുടെ സംഗീത സംവിധാനം സാം. സി.എസാണ് നിർവ്വഹിക്കുന്നത്.
റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമിൽ ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, ബാലൻ പാറക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങിയവരാണ് അഭിനേതാക്കൾ.
ഓണത്തിനു ശേഷം സിനിമ തിയറ്ററുകളിലെത്തും. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്.
സുരേഷ് രാജനാണ് ഡിഒപി. എഡിറ്റർ കിരൺ ദാസ്. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യും: അയിഷ സഫീർ സേഠ്, മേക്കപ്പ്: അമൽ ചന്ദ്ര, പ്രോഡക്ഷൻ കൺട്രോൾ, സജി ജോസഫ്, ചീഫ് അസോസിയേറ്റ്: ബോസ്. വി, കാസ്റ്റിങ്: അബു വളയംകുളം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, സ്റ്റിൽസ്: അനീഷ് അലോഷ്യസ്, ഡിസൈൻ, പുഷ് 360, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്.
കഷണ്ടിയും നരച്ച കൊമ്പൻ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയും സുരാജിനേയും വേറിട്ടു നിർത്തുന്നു.
Cinema
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ നിര്‍മാതാവ് സാന്ദ്ര തോമസ്
കൊച്ചി: ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി നിര്‍മാതാവ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പൊളിച്ച് പണിയണമെന്ന് സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിര്‍മാതാക്കളായ സാന്ദ്ര തോമസും ഷീലു കുര്യനും സംഘടനക്ക് കത്ത് നല്‍കി.
നിലവിലെ കമ്മിറ്റിക്ക് നിക്ഷിപ്ത താല്‍പര്യമുണ്ട്. ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന വലിയ മൗനം പാലിച്ചു. സംഘടനയുടെ യോഗത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് വായിക്കുകയുണ്ടായി.
കത്തിലെ ഉള്ളടക്കത്തെ കുറിച്ച് വിയോജിപ്പ് അറിയിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചുകഴിഞ്ഞെന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായ അനില്‍ തോമസ് പറഞ്ഞത്. കത്ത് അയക്കുന്നതിന് മുമ്പ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു. കത്തിനെ കുറിച്ച് എക്‌സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളും അറിഞ്ഞിരുന്നില്ല.സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്ന സമീപനമാണ് അസോസിയേഷനുള്ളത്. ഇത്തരം പ്രഹസനങ്ങളില്‍ നിന്ന് സംഘടന മാറിനില്‍ക്കണം. വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്നും സാന്ദ്ര തോമസ് കത്തില്‍ ചൂണ്ടിക്കാട്ടി.
നിര്‍മാതാക്കളുടെ സംഘടനയില്‍ ഒരു വലിയ കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സാന്ദ്ര തോമസ് ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഒരു പരിപാടിയിലും സ്ത്രീകളെ പങ്കെടുപ്പിക്കാറില്ല. സിനിമ ചെയ്ത് തന്നെയാണ് സിനിമ വ്യവസായത്തിലേക്ക് കടന്നുവന്നത്. തരംതിരിച്ച് കാണുന്നതിനോട് യോജിക്കുന്നില്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login