അറക്കൽ രാജകുടുംബത്തിന്റെ അറയ്ക്കൽ ബീവി ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി അന്തരിച്ചു

കണ്ണൂർ: അറക്കൽ രാജകുടുംബത്തിന്റെ അറയ്ക്കൽ ബീവി ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂർ കേന്ദ്രമായി നിലവിലുണ്ടായിരുന്ന കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായിരുന്ന അറക്കൽ രാജകുടൂംബത്തിലെ നാൽപതാമത് സ്ഥാനിയായിരുന്നു മറിയുമ്മ. മദ്രാസ് പോർട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എപി ആലിപ്പി എളയയുടെ ഭാര്യയാണ് ഇവർ.ആൺ, പെൺ വ്യത്യാസമില്ലാതെ അധികാരക്കൈമാറ്റം നടക്കുന്നു എന്നതാണ് അറക്കൽ രാജവംശത്തിന്റെ പ്രത്യേകത. തറവാട്ടിലെ ഏറ്റവും മൂത്ത പുരുഷനോ സ്ത്രീക്കോ ആണ് അധികാരം. അധികാരം ലഭിക്കുന്ന പുരുഷൻ ആലിരാജ എന്ന് അറിയിപ്പെടുമ്പോൾ സ്ത്രീ അറയ്ക്കൽ ബീവി എന്നുമാണ് സ്ഥാനപ്പേര്. സുൽത്താന ഫാത്തിമ മുത്തുബി അന്തരിച്ചതിനെത്തുടർന്ന് 2019 മെയിലാണ് അറയ്ക്കൽ സ്വരൂപത്തിന്റെ പുതിയ അധികാരിയായി ചെറിയ ബീകുഞ്ഞി ബീവി സ്ഥാനമേറ്റത്.കണ്ണൂർ സിറ്റി അറയ്ക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവരാണ് മക്കൾ.

Related posts

Leave a Comment