“അറബിക്കടലും അറ്റ്ലാന്റിക്കും” അബുദാബിയിൽ പ്രകാശനം ചെയ്തു.

അബുദാബി : പ്രശസ്ത സാഹിത്യകാരൻമാരായശ്രീ എം.ടി.വാസുദേവൻ നായരുടെയും പ്രൊഫസർ ഹാഫിസ് മുഹമ്മദിന്റെയും അവതാരികയോടെ മാത്യുഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചഅഷറഫ് കാനാമ്പുളളിയുടെ പ്രഥമ നോവൽ “അറബിക്കടലും അറ്റ്ലാന്റിക്കും”  ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി.എം.എ ദാഫിർ ടെക്നോളജി എം.ഡി ഇ.വി.ലുക്ക്മാന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. ദീർഘകാലമായി പ്രവാസ ലോകത്ത് കച്ചവടം ചെയ്യുന്ന അഷ്റഫ് കാനാമ്പുള്ളി ആദ്യ രചനയിൽ തന്നെ പ്രണയത്തെ കുറിച്ചും കോഴിക്കോടിന്റെ സാമൂഹിക ജീവിതത്തെ കുറിച്ചും എഴുതിയത് ഇരുത്തം വന്ന ഒരു എഴുത്തുകാരന്റെ മൗലിക ഭാഷയിലാണെന്ന് അഷ്റഫ് അലി പറഞ്ഞു.
ചടങ്ങിൽ എം.എസ്.എസ് പ്രസിഡന്റ് ഇ.പി.മൂസ ഹാജി അധ്യക്ഷത വഹിച്ചു. നാസർ ബേപ്പൂർ പുസ്തക നിരൂപണം നടത്തി. ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി.കെ.അബ്ദുൽ സലാം,  സി.എ.അബ്ദുൽ റഷീദ്, കെ.കെ.അഷറഫ്, എൻജീനീയർ അബ്ദുൽ റഹിമാൻ, അഡ്വ.ഷഹീൻ എന്നിവർ സംസാരിച്ചു. ഗോൾഡൻ വിസ ലഭിച്ച ഡോക്ടർ സഫീർ അഹമ്മദിനെ ലൈറ്റ് ടവർ എം.ഡി. യൂസഫ് കാരക്കിയിൽ പൊന്നാട അണിയിച്ചു. അഷ്റഫ് കാനാമ്പുള്ളിയെക്കുറിച്ച് കെ.വി.ബഷീർ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ വീഡിയോ  പ്രദർശനവും ഉണ്ടായിരുന്നു. കെ.എച്ച്.താഹിർ സ്വാഗതവും ഇ.ബി.ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. മൂസ കൊശാനി, ഹാരിസ്, അൻസാരി, കെ.പി.സക്കറിയ, ടി.എ.കോയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹർഷിദ് ആമുഖ പ്രഭാഷണം നടത്തി.

Related posts

Leave a Comment