എആർ ന​ഗർ ബാങ്ക്: കെ.ടി ജലീലിനെ തള്ളി സഹകരണ മന്ത്രി

കോഴിക്കോട്: എആർ നഗർ ബാങ്കുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കെ ടി ജലീലിൻറെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കാനാവില്ലെന്നു സഹകരണ മന്ത്രി വി എൻ വാസവൻ. ബാങ്കിനെതിരേ ഉയർന്നആരോപണങ്ങളുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ടും നിലവിൽ സർക്കാരിന് മുന്നിലില്ലെന്നും ആദായനികുതി വകുപ്പ് സഹകരണമേഖലയെ തകർക്കുകയാണെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. മുസ്ലിം ലീഗ് ഭരിക്കുന്ന എ ആർ നഗർ നഗർ സഹകരണ ബാങ്കിൽ ആദായനികുതിവകുപ്പും സഹകരണവകുപ്പിൻറെ ഓഡിറ്റ് വിഭാഗവും കോടികളുടെ ക്രമക്കേട് കണ്ടെത്തിയെന്ന മാധ്യമ വാർത്തയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

മാധ്യമവാർത്തകൾ തെളിവായെടുക്കാനാവില്ലെന്ന് പറഞ്ഞ മന്ത്രി മുൻ മന്ത്രി കെ ടി ജലീൽ ഉയർത്തിയ ആരോപണങ്ങളും തള്ളി. കെ ടി ജലീൽ പറയുന്നത് അനുസരിച്ച് നടപടി എടുക്കാനാകില്ല. എ ആർ നഗർ ബാങ്ക് ക്രമക്കേടിൽ പ്രത്യേക അന്വേഷണത്തിന് വീണ്ടും ഉത്തരവിട്ടിട്ടുണ്ട്. സഹകരണ രജിസ്ട്രാർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയ ആവശ്യമെങ്കിൽ ശേഷം നടപടിയെടുക്കും. വസ്തുതാപരമായ രേഖകൾ കിട്ടിയാലേ നടപടിയെടുക്കാനാവു. 65 ആം വകുപ്പ് അനുസരിച്ച് രണ്ട് തവണ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് രണ്ടും കോടതി സ്റ്റേ ചെയ്തു. അതിനാൽ ഇതുവരെ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാനായില്ലെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment