National
ഏപ്രിൽ 26 ന് പൊതു അവധി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26 ന് സംസ്ഥാനത്തു പൊതു അവധി. സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.
Featured
ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ, തിക്കിലും തിരക്കിലും 18 പേർ മരിച്ചു

ന്യൂഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. മരിച്ചവരിൽ പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
Featured
ജമ്മു കാശ്മീരിൽ സ്‌ഫോടനം; രണ്ട് സെെനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സെെനികന് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് സെെന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വെെറ്റ് നെെറ്റ് കോർപ്സ് സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു സെെനിക ഉദ്യോഗസ്ഥനും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.
Featured
കുംഭമേള: പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്; 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

പ്രയാഗ്‍രാജ്: കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.റോഡുകളില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ നിരങ്ങിനീങ്ങുകയാണ്. ഞായറാഴ്ച കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മേള സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാറുകളക്‍ലും മറ്റും കുടുങ്ങിക്കിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് നെറ്റിസണ്‍സ് ഇതേക്കുറിച്ച് വിശേഷിപ്പിക്കുന്നത്. മധ്യപ്രദേശ് വഴി മഹാകുംഭമേളക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളുടെ നിര 200-300 കിലോമീറ്റർ ദൂരെ വരെ നീണ്ടുനില്‍ക്കുകയാണ്. ഇതോടെ വിവിധ ജില്ലകളിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ പൊലീസ് നിർദേശം നല്‍കി.പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ തിരക്ക് ഒഴിവാക്കുന്നതിനായി മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞുവെച്ചതായി പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 week ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login