വി.സി നിയമനം: ഹൈക്കോടതി തള്ളിയത് വിവാദ സാഹചര്യത്തിന് മുന്‍പുള്ള ഹര്‍ജി ; മന്ത്രി രാജിവയ്ക്കണം : വി ഡി സതീശൻ

കണ്ണൂർ സർവകലാശാലയിലെ വി.സി നിയമനത്തെ ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയതെന്നും ഹർജിയുമായി ബന്ധപ്പെട്ട് വി.സി നിയമനത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലമാണ് ഗവർണർ നൽകിയിരുന്നതെന്നും ഇതിനു ശേഷമാണ് സർക്കാർ സമ്മർദ്ദത്തിലാക്കിയെന്ന ആരോപണവുമായി ഗവർണർ രംഗത്തെത്തിയതെന്നും പിന്നാലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ചാൻസലർക്ക് നൽകിയ കത്തും പുറത്തുവന്നുവെന്നും ഈ വിവാദ സാഹചര്യങ്ങൾക്ക് മുൻപ് നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നതെന്നും ഡിവിഷൻ ബെഞ്ചിൽ പോകുമ്പോൾ പുതിയ സാഹചര്യങ്ങളും കോടതി പരിഗണിക്കുമെന്നും ഇപ്പോൾ ഹർജി ഹൈക്കോടതി തള്ളിയതിൽ അദ്ഭുതമില്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ നഗ്നമായ രാഷ്ട്രീയ ഇടപെടലാണ് കണ്ണൂര്‍ വി.സി നിയമനത്തിലൂടെ നടന്നിരിക്കുന്നത്. എല്ലാ സര്‍വകലാശാലകളിലും സി.പി.എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടി ഒഴിവുകള്‍ സംവരണം ചെയ്തിരിക്കുകയാണ്. അക്കാദമിക് കമ്മിറ്റികളിലും ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ്. ഇത് ഒരു കാരണവശാലും യു.ഡി.എഫ് അംഗീകരിക്കില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment