Kerala
തട്ടിക്കൂട്ട് പിഎച്ച്ഡി നേടിയ ആളെ അക്കാഡമിക് അഡ്വൈസറാക്കി വിദ്യാഭ്യാസ മേഖലക്ക് എന്ത് സംഭാവനയാണ് മുഖ്യമന്ത്രി ചെയ്യാനുദ്ദേശിക്കുന്നത് : കെഎസ്‌യു
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിഎച്ച്ഡി , സർട്ടിഫിക്കറ്റ് വിവാദങ്ങൾ ശക്തമായികൊണ്ടിരിക്കെ പുതിയ വിവാദങ്ങൾ ഉയർന്നുവന്നിരിക്കുകയാണ്. പതിറ്റാണ്ടുകൾക്കൊണ്ട് അർജിച്ചെടുത്ത കേരള ഉന്നതവിദ്യാഭ്യാസ മേഖലയുടെ മികവിന് തുടർച്ചയായി കളങ്കമേല്കുന്നതിന്റെ ഇടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ കള്ള പി എഛ് ഡി ആരോപണങ്ങൾ ഉയർന്നുവന്നിരിക്കുന്നത്.സിപിഐഎമും അനുബന്ധ സംഘടനകളും തുടർച്ചയായി ഉന്നത വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന കള്ളത്തരങ്ങൾ പുറത്തുവരുന്നതിന്റെ ഇടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വിവാദങ്ങൾക്ക് പാത്രമാകുന്നത്.
കെ പി സി സി ആസ്ഥാനത്തുവെച്ചു കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നടത്തിയ പത്രസമ്മേളനത്തിൽ രതീഷ് കാളിയടന്റെ കോപ്പി അടിച്ച പ്രബന്ധത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്ക്
നൽകി സംസാരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ അക്കാഡമിക് അഡ്വൈസറായ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാലിയാടാൻ കോപ്പി അടിച്ചാണ് പി എഛ് ഡി നേടിയത്എന്ന് കെ എസ് യു ആരോപിച്ചിട്ട് 24 മണിക്കൂർ പിന്നിട്ടിരിക്കുന്നു. സർക്കാർ ഇതുവരെ മറുപടി പറയാത്തത് എന്തൊക്കെയോ ഒളിച്ചു വെക്കാൻ ഉള്ളതുകൊണ്ടാണ് എന്ന് കെ എസ് യു ആരോപിക്കുന്നു. തട്ടിക്കൂട്ട് പിഎച്ച്ഡി നേടിയ ആളെ അക്കാഡമിക് അഡ്വൈസറാക്കി വിദ്യാഭ്യാസ മേഖലക്ക് എന്ത് സംഭാവനയാണ് മുഖ്യമന്ത്രി ചെയ്യാനുദ്ദേശിക്കുന്നതെന്ന് കെ എസ് യു സംസ്ഥാനം പ്രസിഡന്റ് അലോഷ്യസ് സേവ്യർ.
പ്രധാനമായും കെ എസ് യു ആരോപിക്കുന്നത് രതീഷിന്റെ പി എഛ് ഡി പ്രബന്ധം 70% പ്ലാജാരിസ്ഡ് ആണ് എന്നാണ്. യുജിസിയുടെ തീസിസ് ഡെപ്പോസിറ്ററി ആയ ശോധ്ഗംഗയിൽ രതീഷ് 2012-14 കാലഘട്ടത്തിൽ ആസാം യൂണിവേഴ്സിറ്റിയിൽ നിന്നും പി എസ് ഡി ചെയ്തതായി രേഖകൾ ലഭ്യമാണ്. സമർപ്പിക്കപ്പെട്ട പ്രബന്ധം യുജിസിയുടെ തന്നെ ഏറ്റവും ആധികാരികതയുള്ള പ്ലീജാറിസം ചെക്കിംഗ് സോഫ്റ്റ്‌വെയർ ആയ ടേർണിടിൻ നടത്തിയ പരിശോധനയിൽ 70% കോപീഡ് ആണെന്ന് പറയുന്നു. ലോകത്തിൽ ആർക്കും ഇത്ര കൃത്യതയോടെ കൂടി കോപ്പിയടിക്കാൻ സാധിക്കുമോ എന്ന വിഷയത്തിൽ മറ്റൊരു ഗവേഷണ പ്രബന്ധത്തിന് സാധ്യതയുണ്ട് എന്നും ഇതേ വിഷയത്തിൽ കെഎസ്‌യു പ്രസിഡന്റ് പറഞ്ഞു. കാർബൺ കോപ്പി പേപ്പർ വച്ചാൽ പോലും ഇത്ര വ്യക്തമായ കോപ്പിയടി സാധ്യമാവില്ല എന്ന് കെഎസ്‌യു പ്രസിഡന്റ് പറഞ്ഞു. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും ഒരു വാക്കു കൊണ്ടു പോലും പ്രതിരോധിക്കുവാൻ പോലും മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. പാർട്ടി പ്രവർത്തകരുടെ തട്ടിപ്പ് മറിച്ചു പിടിക്കാൻ എന്തും വിളിച്ചുപറയുന്ന പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും ഫ്ലൈറ്റ് മോഡിൽ തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനും മൗനം വെടിയണമെന്നും കെ എസ് യു പത്രസമ്മേളനത്തിൽ ആവശ്യപെട്ടു. രതീഷ് കാളിയാടിന്റെ പി എഛ് ഡി യുജിസി ചട്ടങ്ങൾ അനുസരിച്ചാണോ പൂർത്തിയാക്കിയത് എന്ന് പരിശോധിക്കുവാൻ യുജിസിക്കും ആസാം യൂണിവേഴ്സിറ്റിക്കും കത്തുനൽകിയതായി പത്രസമ്മേളനത്തിൽ അറിയിച്ചു. കെ എസ് യു തിരുവനന്തപുരം ജില്ല പ്രസിഡന്റ് ഗോപു നെയ്യാർ സംസ്ഥാനം ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ വെമ്പായം എന്നിവർ പങ്കെടുത്തു.
Cinema
നടൻ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു
ചെന്നൈ: തമിഴ് നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. തിരുനെൽവേലി സ്വദേശിയാണ്. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗണേഷിന്റെ അവസാന ചിത്രം ഇന്ത്യൻ 2 ആണ്.
വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഗണേശ് സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. ഗണേശ് യഥാർത്ഥ പേര് ഡല്‍ഹി ഗണേശ് എന്ന് മാറ്റിയത് സംവിധായകൻ കെ ബാലചന്ദര്‍ ആണ്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്
Ernakulam
എം.എം മത്തായി അനുസ്മരണം
പോത്താനിക്കാട് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റും, ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്‍റുമായിരുന്ന പരേതനായ എം.എം. മത്തായിയുടെ 5-ാമത് ചരമവാര്‍ഷികം പോത്താനിക്കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം നടത്തി. ഇന്ദിരാഭവനില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷാജി സി ജോണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എന്‍.എം ജോസഫ്, ഗ്രാമപഞ്ചയാത്ത് പ്രസിഡന്‍റ് സജി കെ വര്‍ഗീസ്, ജോസ് വര്‍ഗീസ്, അനില്‍ അബ്രാഹം, ജോണ്‍ തോമസ്, ജിമ്മി പോള്‍, റ്റി.എ കൃഷ്ണന്‍കുട്ടി, സാബു വര്‍ഗീസ്, പ്രിയദാസ് മാണി, അലി റ്റി.എം, കെ.പി പൗലോസ്, പൈലി ഏലിയാസ്, വി.പി യാക്കോബ്, ഏലിയാസ് കെ.വി, റെജി പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
Kerala
ഇടിമിന്നലോട് കൂടിയ മഴ തുടരും; കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്ക്
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ശക്തമായ കാറ്റിനും പ്രതികൂലമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തി.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി, 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീനമാണ് സംസ്ഥാനത്ത് തുലാവർഷം സജീവമാകാൻ കാരണമെന്നാണ് വിലയിരുത്തൽ.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login