പഞ്ച് ഹോൾ ഡിസ്‌പ്ലേയുമായി വരുന്നു ആപ്പിൾ ഐ ഫോൺ 14

കുറച്ചു നാളുകൾക്ക് മുൻപാണ് ആപ്പിൾ അവരുടെ ഏറ്റവും പുതിയ മോഡലായ ഐ ഫോൺ 13 സീരീസ് വിപണിയിലെത്തിച്ചത് . മുൻപത്തെ മോഡലുകളെ അപേക്ഷിച് ഡിസൈനിൽ വല്യ വ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നതായിരുന്നു 13 സീരീസുകളെകുറിച് ഐഫോൺ ആരാധകരിൽ നിന്നും ഉയർന്നു വന്ന വിമർശനം . ഐ ഫോൺ എക്സ് മുതൽ വിപണിയിലെത്തിച്ചിട്ടുള്ള എല്ലാ മോഡലുകൾക്കും ഡിസ്‌പ്ലൈയിൽ വലിയ നോറ്റ്ച്ച് ആണ് ഉണ്ടായിരുന്നത് .

എന്നാൽ വിമർശനങ്ങൾക്ക് മറുപടിയെന്നോണം പുതിയ പഞ്ച് ഹോൾ ഡിസ്‌പ്ലൈയുമായി വരാനിരിക്കുകയാണ് ആപ്പിൾ . 2022 ൽ പുറത്തിറങ്ങുന്ന ഐ ഫോൺ 14 സീരീസ് ഫോണുകളിലായിരിക്കും ആപ്പിൾ പഞ്ച് ഹോൾ ഡിസ്പ്ലേ ഉൾപ്പെടുത്തുന്നത് എന്ന് പ്രശസ്ത ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ പറഞ്ഞു . കൂടാതെ, ഐഫോൺ 14 സീരീസ് ഫോണുകൾക്ക് മുൻപത്തെ മോഡലുകളെ അപേക്ഷിച് വില കുറവായിരിക്കും എന്നും അദ്ദേഹം അഭിപ്രായപെട്ടു . ഐഫോൺ 14 മാക്സ് 899 ഡോളർ ആയിരിക്കും വില പ്രതീക്ഷിക്കുന്നത് . കമ്പനി നിലവിൽ വിപണിയിലിറക്കിയിരിക്കുന്ന വിലകൂടിയ മോഡൽ 1099 ഡോളർ പ്രാരംഭ വിലയ്ക്കാണ് വിൽക്കുന്നത് .

Related posts

Leave a Comment