Connect with us
48 birthday
top banner (1)

Kerala

മുസ്ലിം ന്യൂനപക്ഷ പ്രീണനം: സംവാദത്തിന് വെള്ളാപ്പള്ളി നടേശന്‍ തയാറാകണമെന്ന് ‘മെക്ക’

Avatar

Published

on

കോഴിക്കോട്: കേരളത്തില്‍ മുസ്ലിം ന്യൂനപക്ഷ പ്രീണനമാണ് നടക്കുന്നതെന്ന ആരോപണത്തില്‍ യഥാര്‍ഥ വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും നിരത്തി സംവാദത്തിന് വെള്ളാപ്പള്ളി നടേശന്‍ തയാറാകണമെന്ന് വെല്ലുവിളിച്ച് ‘മെക്ക’. കേരളപ്പിറവിക്കു ശേഷമുള്ള നിയമ നിര്‍മാണ സഭകളിലും മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.പിമാര്‍, ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍, താക്കോല്‍സ്ഥാനം വഹിക്കുന്ന വിവിധ വകുപ്പുകളുടെ മേധാവികള്‍, വില്ലേജ് ഓഫിസര്‍ മുതല്‍ ചീഫ് സെക്രട്ടറി സ്ഥാനം വഹിക്കുന്നവര്‍ തുടങ്ങി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നവരുടെയും പ്രാതിനിധ്യം സംബന്ധിച്ച് എന്തു രേഖയാണ് വെള്ളാപ്പള്ളിയുടെ പക്കലുള്ളതെന്ന് വ്യക്തമാക്കണമെന്ന് മെക്ക സംസ്ഥാന സെക്രട്ടറി എന്‍.കെ. അലി പറഞ്ഞു.

ഈഴവ സമുദായത്തിന് ലഭിക്കാത്ത ഏതു പദവിയും സ്ഥാനമാനങ്ങളുമാണ് മുസ്ലിംകള്‍ക്ക് ലഭിക്കുന്നതെന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് ഒരു ചീഫ് സെക്രട്ടറി സ്ഥാനം പോലും കേരള മുസ്ലിംകള്‍ക്ക് ലഭിച്ചിട്ടില്ല. ക്രമസമാധാന ചുമതയില്‍ ഒരു മുസ്ലിം ഐ.ജിയുടെ സേവനം വെറും ഒരു മാസത്തില്‍ താഴെ മാത്രം. മുഖ്യമന്ത്രിക്കസേരയില്‍ ഒരു മുസ്ലിം അമ്പത് ദിവസം മാത്രം.

Advertisement
inner ad

ഇതില്‍ നിന്നും വ്യത്യസ്തമായി സര്‍വ്വ മേഖലകളും കയ്യടക്കി അമ്പത് ശതമാനത്തിലധികം അധികാരം കെയ്യാളുന്ന മുന്നാക്ക- സവര്‍ണ വിഭാഗത്തെക്കുറിച്ച് ഒരു പരാതിയും പ്രീണനാരോപണവും നടത്താത്ത വെള്ളാപ്പള്ളി ഈഴവരടക്കമുള്ള പിന്നാക്ക- പട്ടിക വിഭാഗങ്ങളെ കബളിപ്പിച്ച് സംഘ്പരിവാര്‍ ബി.ജെ.പി ഫാഷിസ്റ്റ് ശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ പിന്നോട്ട് നയിക്കുന്ന നവോത്ഥാന നായക വേഷം കെട്ടിയാടി വര്‍ഗീയവിഷം ചീറ്റുകയാണ് ചെയ്യുന്നത്.

മുസ്ലിം പ്രീണനാരോപണങ്ങള്‍ക്ക് ഔദ്യോഗികമായും അനൗദ്യോഗികമായും പ്രതികരണമോ മറുപടിയോ പറയാതെ മൗനം അവലംബിച്ച് വോട്ടു ബാങ്ക് ലക്ഷ്യമിടുന്ന ഇടതു-വലതു മുന്നണിയും സര്‍ക്കാരും യഥാര്‍ത്ഥ സ്ഥിതി വിവരക്കണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്നും മെക്ക അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പ് പരാജയം പഠിക്കുന്ന സി.പി.എമ്മും ഇടതുമുന്നണിയും മുഖ്യമന്ത്രിയുമാണ് ഇനിയും വെള്ളാപ്പള്ളിയെപ്പോലുള്ള കപട നേതാക്കളെ തിരിച്ചറിയാത്തതും തള്ളിപ്പറയാത്തതും എന്നതാണ് കേരള ജനതയെ അത്ഭുതപ്പെടുത്തുന്നതെന്നും അലി പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഏറ്റുമാനൂരിൽ നിന്നും കാണാതായ വിദ്യാർത്ഥി മരിച്ച നിലയിൽ കണ്ടെത്തി

Published

on

കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ സ്വദേശി സുഹൈൽ നൗഷാദിന്റെ മൃതദേഹമാണ് പേരൂർ ഭാഗത്തെ മീനച്ചിലാറ്റിൽ നിന്ന് കിട്ടിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഹൈൽ ആറിന്റെ തീരത്തേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Continue Reading

Cinema

നടൻ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു

Published

on

ചെന്നൈ: തമിഴ് നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. തിരുനെൽവേലി സ്വദേശിയാണ്. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗണേഷിന്റെ അവസാന ചിത്രം ഇന്ത്യൻ 2 ആണ്.

വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഗണേശ് സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. ഗണേശ് യഥാർത്ഥ പേര് ഡല്‍ഹി ഗണേശ് എന്ന് മാറ്റിയത് സംവിധായകൻ കെ ബാലചന്ദര്‍ ആണ്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്

Advertisement
inner ad
Continue Reading

Ernakulam

എം.എം മത്തായി അനുസ്മരണം

Published

on


പോത്താനിക്കാട് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റും, ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്‍റുമായിരുന്ന പരേതനായ എം.എം. മത്തായിയുടെ 5-ാമത് ചരമവാര്‍ഷികം പോത്താനിക്കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം നടത്തി. ഇന്ദിരാഭവനില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷാജി സി ജോണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എന്‍.എം ജോസഫ്, ഗ്രാമപഞ്ചയാത്ത് പ്രസിഡന്‍റ് സജി കെ വര്‍ഗീസ്, ജോസ് വര്‍ഗീസ്, അനില്‍ അബ്രാഹം, ജോണ്‍ തോമസ്, ജിമ്മി പോള്‍, റ്റി.എ കൃഷ്ണന്‍കുട്ടി, സാബു വര്‍ഗീസ്, പ്രിയദാസ് മാണി, അലി റ്റി.എം, കെ.പി പൗലോസ്, പൈലി ഏലിയാസ്, വി.പി യാക്കോബ്, ഏലിയാസ് കെ.വി, റെജി പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

Continue Reading

Featured