Connect with us
48 birthday
top banner (1)

Dubai

ഖത്തറിലെ വധശിക്ഷ: ഇന്ത്യയുടെ അപ്പീലിന് അനുമതി

Avatar

Published

on

ദോഹ: ചാരവൃത്തി ആരോപിക്കപ്പെട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ച സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചു. എട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെയാണ് കഴിഞ്ഞ മാസം വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷയ്‌ക്കെതിരായ അപ്പീൽ പരിശോധിച്ച ശേഷം ഖത്തർ കോടതി വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഇവർക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ നാവികസേനാംഗങ്ങൾ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Dubai

ഷാർജയിൽ വൻ തീപിടിത്തം

Published

on

ഷാർജ: എമിറേറ്റിലെ ജലവൈദ്യുതി വിഭാഗമായ സേവയുടെ അൽമജാസ് സബ്സ്റ്റേഷനിൽ വൻ തീപിടുത്തം. 3 ട്രാൻസ്ഫോർമറുകൾ കത്തിനശിച്ചു. സംഭവത്തിൽ ആളപായമില്ലെന്നാണ് പുറത്തു വരുന്ന വിവരം. വൻ നാശനഷ്ടം കണക്കാക്കുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ജനവാസ മേഖലയിലെ തീപിടിത്തം ജനങ്ങളെ പരിഭ്രാന്തരാക്കി.
അഗ്നിബാധയെ തുടർന്ന് പ്രദേശത്തെ വൈദ്യുതി മണിക്കൂറുകളോളം മുടങ്ങിയത് ജനജീവിതത്തെയും ബാധിച്ചു. മൊബൈൽ ട്രാൻസ്ഫോർമറുകൾ എത്തിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. മണിക്കൂറുകളോളം ഗതാഗതവും നിയന്ത്രണമുണ്ടായിരുന്നു.

Continue Reading

Dubai

യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ 10 ലക്ഷം ദിര്‍ഹം പിഴ

Published

on

ദുബായ് : സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ കമ്പനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാന്‍ വരുന്നവര്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വര്‍ധിപ്പിച്ചത്. തൊഴില്‍ അനുമതികള്‍ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ കമ്പനികള്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരും.

സന്ദര്‍ശക വീസയില്‍ എത്തുന്നവരെ ജോലിക്കു വയ്ക്കുകയും ശമ്പളം നല്‍കാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴില്‍ നിയമം കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് യുഎഇയില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല. എന്നാല്‍, തൊഴില്‍ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വീസക്കാര്‍ കമ്പനികളില്‍ കയറി ഇറങ്ങുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. ചില കമ്പനികള്‍ തൊഴില്‍ വീസ നല്‍കാന്‍ തയാറാകുമെങ്കിലും പലരും സന്ദര്‍ശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക.

Advertisement
inner ad

വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിക്കു വയ്ക്കുന്നതിന് മുന്‍പ് 50000 മുതല്‍ 2 ലക്ഷം ദിര്‍ഹം വരെയായിരുന്നു പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ പല മടങ്ങ് വര്‍ധിപ്പിച്ചത്. പുതിയ നിയമം വന്നതോടെ സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്കെതിരെയുള്ള ചൂഷണം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കമ്പനികള്‍ തൊഴില്‍ വാഗ്ദാനം ചെയ്തു സന്ദര്‍ശക വീസയില്‍ ആളുകളെ കൊണ്ടുവരാറുണ്ട്. ജോലി നല്‍കുമെന്നു വിശ്വസിപ്പിച്ച് ഇവരുടെ കയ്യില്‍ നിന്നു പണവും വാങ്ങും. കമ്പനികള്‍ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദര്‍ശക വീസയില്‍ അല്ല, എന്‍ട്രി പെര്‍മിറ്റിലാണ്. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാല്‍, റസിഡന്‍സി വീസയുടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുകയും തൊഴില്‍ കരാര്‍ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്‌മെന്റുകളും അനധികൃതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Dubai

പ്രവാസികളുടെ 50 കണ്ടെയ്‌നറിലധികം സാധനങ്ങള്‍ ക്ലിയറന്‍സ് ലഭിക്കാതെ കൊച്ചി തുറമുഖത്ത് കെട്ടിക്കിടക്കുന്നു

Published

on

ദോഹ: ഗള്‍ഫില്‍നിന്ന് സാധാരണക്കാര്‍ അയച്ച 50 കണ്ടെയ്‌നറിലധികം സാധനങ്ങള്‍ ക്ലിയറന്‍സ് ലഭിക്കാതെ ഏപ്രില്‍ മുതല്‍ കൊച്ചി തുറമുഖത്ത് കെട്ടിക്കിടക്കുന്നു. ഡോര്‍ ടു ഡോര്‍ രീതിയില്‍ കാര്‍ഗോ കമ്പനികള്‍ വഴി ഗള്‍ഫിലെ സാധാരണ പ്രവാസികള്‍ അയച്ച ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് ഈ ബാഗേജുകളിലുള്ളത്.

ഒരു കണ്ടെയ്‌നില്‍ കുറെ ആളുകളുടെ സാധനങ്ങള്‍ അയച്ച് ഒന്നോ രണ്ടോ പേരുടെ പേരില്‍ ക്ലിയര്‍ ചെയ്യുകയാണ് വര്‍ഷങ്ങളായി ചെയ്തിരുന്നത്. കുറച്ച് സാധനങ്ങള്‍ അയക്കുന്ന ഓരോരുത്തരും നേരിട്ടെത്തി ക്ലിയര്‍ ചെയ്യുന്നത് ചെലവ് വര്‍ധിക്കുമെന്നതിനാലും പ്രായോഗിക ബുദ്ധിമുട്ടുകളും കാരണമാണ് ഇങ്ങനെ കണ്‍സോള്‍ ചെയ്തിരുന്നത്. ഇതിന് പിഴയും സാധാരണ ക്ലിയറന്‍സിനേക്കാള്‍ ഡ്യൂട്ടി തുകയും അടക്കണം.

Advertisement
inner ad

അത് അടച്ചാണ് ഡോര്‍ ടു ഡോര്‍ കാര്‍ഗോ ബിസിനസ് ഈ രീതിയില്‍ വര്‍ഷങ്ങളായി നടത്തിയിരുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന അധികൃതരുടെ കര്‍ശന നിലപാടാണ് കുരുക്കായത്. എന്നാല്‍, വര്‍ഷങ്ങളായി ചെയ്തിരുന്ന രീതിയില്‍ മാറ്റമുണ്ടാകുന്നതിന് മുമ്പ് നോട്ടിഫിക്കേഷന്‍ ഒന്നും ലഭിച്ചിരുന്നില്ലെന്ന് കാര്‍ഗോ കമ്പനികള്‍ പറയുന്നു.അയച്ചു കഴിഞ്ഞ സാധനങ്ങളെങ്കിലും കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം വിട്ടുനല്‍കണമെന്നാണ് ഇവരുടെ ആവശ്യം. തുടര്‍ന്നുള്ള ഇടപാടില്‍ അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥക്കനുസരിച്ച് നീങ്ങാമെന്ന് കമ്പനികള്‍ സമ്മതിക്കുന്നു.

ഉപഭോക്താക്കളില്‍നിന്നുള്ള കനത്ത സമ്മര്‍ദം ഇവര്‍ക്കുണ്ട്. വലിയ സാമ്പത്തിക ബാധ്യതയും ഇവരുടെ മേല്‍ വന്നുചേരുന്നു. കണ്ടെയ്‌നര്‍ കമ്പനികള്‍ക്ക് ഡെമറേജ് ഇനത്തില്‍ ലക്ഷങ്ങള്‍ നല്‍കണം. കസ്റ്റംസില്‍ കിടക്കുന്നതിനനുസരിച്ച് ഫീസും നല്‍കണം. 14 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, പിന്നീടുവരുന്ന ഓരോ ദിവസത്തിനും വലിയ തുക കപ്പല്‍ ഏജന്‍സികള്‍ക്ക് ഡെമറേജായി നല്‍കണം.20 അടി കണ്ടെയ്നറിന് 8,000 മുതല്‍ 15,000 രൂപ വരെ പ്രതിദിനം ഡെമറേജ് നല്‍കണം. 40 അടി കണ്ടെയ്നറിന് 10,000 മുതല്‍ 20,000 രൂപ വരെയാണ് ഡെമറേജ്. കൊച്ചിയില്‍ കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ ക്ലിയര്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കിയാലും കമ്പനികള്‍ക്ക് നഷ്ടക്കച്ചവടമാണ്.

Advertisement
inner ad

എന്നാല്‍, സാങ്കേതികക്കുരുക്ക് കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതിനാലാണ് നഷ്ടം സഹിച്ചും ക്ലിയറന്‍സ് പൂര്‍ത്തിയാക്കി സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കാന്‍ കമ്പനികള്‍ ശ്രമിക്കുന്നത്. സമയം, വൈകുന്നതിനനുസരിച്ച് സാധനങ്ങള്‍ നശിക്കാന്‍ സാധ്യത ഏറുകയാണ്. ഗൃഹപ്രവേശം ഉള്‍പ്പെടെ അടിയന്തരാവശ്യങ്ങള്‍ക്കായി അയച്ച സാധനങ്ങളും തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്.ചെന്നൈ, മുംബൈ, ഡല്‍ഹി തുറമുഖങ്ങളില്‍ നേരത്തെയുള്ള രീതിയനുസരിച്ച് ക്ലിയറന്‍സ് തുടരുന്നതായി കാര്‍ഗോ കമ്പനി പ്രതിനിധികള്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured