സുവർണ്ണ പുരുഷന് സ്വർണ്ണ ചിത്രം : കലാം ചരമദിനത്തിൽ 3000 പവൻ സ്വർണ്ണംകൊണ്ട് ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്

യുവതലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച ഇന്ത്യയുടെ മിസൈൽ മനുഷ്യൻ ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ ചരമ വാർഷികദിനത്തോടനുബന്ധിച്ച് സ്വർണ്ണംകൊണ്ട് ചിത്രമൊരുക്കിയിരിക്കുകയാണ് പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ്. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിനടുത്ത് മിഷന്‍ കോട്ടേഴ്സ് റോഡിലുള്ള ടി.സി ഗോള്‍ഡ്‌ ഉടമ ബിജു തെക്കിനിയത്തിന്‍റെയും സുഹൃത്ത്‌ പ്രിന്‍സന്‍ അവിണിശ്ശേരിയുടെയും സഹകരണത്തോടെ മൂവായിരം പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് പത്തടി വലുപ്പത്തില്‍ ആദരസൂചകമായാണ് സ്വർണ്ണചിത്രം നിര്‍മ്മിച്ചത്‌. സ്വർണ്ണത്തിന്‍റെ വളയും മാലയും മോതിരവും പതക്കങ്ങളും കമ്മലും ചെയിനും ഉപയോഗിച്ച് അഞ്ചുമണിക്കൂര്‍ സമയമെടുത്താണ് ചിത്രം നിർമ്മിച്ചത്. ഇതിനു മുൻപും വിവിധ വസ്തുക്കളുപയോഗിച്ച് സുരേഷ് നിർമ്മിച്ച ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇതോടെ ചിത്രം നിർമ്മിക്കാൻ ഉപയോഗിക്കുന്ന എഴുപത്തയൊന്നാമത്തെ മീഡിയമാണ് സ്വർണ്ണം. ‘ഇന്ത്യയുടെ സുവർണ്ണ പുരുഷന്‍റെ ഓര്‍മ്മകള്‍ക്ക് ആദരവോടെ സ്വർണ്ണ ചിത്രം’ എന്ന തലക്കെട്ടോടെ അദ്ദേഹം തന്നെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു.

Related posts

Leave a Comment