നിയന്ത്രണം തെറ്റിയ ഓട്ടോമറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു


നിലമ്പൂര്‍: നിയന്ത്രണം തെറ്റിയ ഓട്ടോമറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. െ്രെഡവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കരുളായി തോട്ടപ്പൊയില്‍ ഇല്ലിക്കല്‍ ഉണ്ണി അലവി(80) ആണ് മരിച്ചത്. ഓട്ടോ െ്രെഡവര്‍ തോട്ടപ്പൊയില്‍ പന്നിക്കോടന്‍ മുഹമ്മദ്(50)നെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കെ.എന്‍.ജി റോഡില്‍ മുട്ടിക്കടവിലാണ് അപകടം നടന്നത്. മുട്ടിക്കടവിലുള്ള മകളുടെ വീട്ടിലേക്ക് ഭാര്യയും, പേരക്കുട്ടിയോടുമൊത്ത് പോവുകയായിരുന്നു. ചെറിയ ചാറ്റല്‍മഴയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ മറിയുകയായിരുന്നു. ഓട്ടോയുടെ അടിയില്‍പെട്ട ഉണ്ണി അലവിയെയും, റോഡിലേക്ക് തെറിച്ചുവീണ െ്രെഡവറെയും ഓടിക്കൂടിയ നാട്ടുകാരും അതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്നാണ് നിലമ്പൂര്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചത്. ഭാര്യ: കുഞ്ഞായിശ. മക്കള്‍: മുഹമ്മദ്, ആയിശ, അബ്ദുറഹിമാന്‍,കദീജ,സക്കീന. മരുമക്കള്‍: ജസിയ,ഉമ്മുഹാനി,സൈതലവി, മുഹമ്മദ്, അലവി

Related posts

Leave a Comment