ആംബുലന്‍സില്‍ ലോറി ഇടിച്ച് രോഗിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

ആംബുലന്‍സില്‍ ലോറി ഇടിച്ച്
രോഗിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
നിലമ്പൂര്‍: ആംബുലന്‍സില്‍ ലോറി ഇടിച്ച് രോഗിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. നിലമ്പൂര്‍ താഴെ ചന്തക്കുന്നിലാണ് അപകടം. എടക്കര ഭാഗത്തുനിന്ന് വരികയായിരുന്ന ആംബുലന്‍സില്‍ നിലമ്പൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. നിലമ്പൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ ഇടിച്ചശേഷമാണ് ലോറി ആംബുലന്‍സില്‍ ഇടിച്ചത്.ആംബുലന്‍സ് ഡ്രൈവര്‍ വെളുമ്പിയംപാടം നായ്ക്കത്ത് ജുനൈദ് (31), ആംബുലന്‍സിലുണ്ടായിരുന്ന ഞെട്ടിക്കുളം കരികണ്ണന്‍ചിറ ഹരികുമാര്‍ (54), മകന്‍ നിഖില്‍ (32), ബന്ധുവായ ചുങ്കത്തറ പള്ളിക്കുത്ത് വെള്ളച്ചാലില്‍ രാജേഷ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിഖിലിനെ നിലമ്പൂര്‍ ആശുപത്രിയിലേക്ക് പിതാവായ ഹരികുമാറും ബന്ധുവായ രാജേഷും കൊണ്ടുവരുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. തോളിന് പരിക്കുകാരണം ആശുപത്രിയിലേക്ക് വരികയായിരുന്ന നിഖിലിന് ഇടിയുടെ ആഘാതത്തില്‍ തലയ്ക്കു പരിക്കുപറ്റി. കൂടെയുണ്ടായിരുന്ന രാജേഷിന് തലയ്ക്കും ഹരികുമാറിന് കൈയ്ക്കും ഡ്രൈവര്‍ ജുനൈദിന് ഇടതുകാലിനും കൈയ്ക്കുമാണ് പരിക്ക്.കാറിലെ യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. കാറിനും ആംബുലന്‍സിനും ലോറിക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കാര്‍ സമീപത്തെ തോട്ടിലേക്ക് ചെരിഞ്ഞിട്ടുണ്ട്. ട്രാന്‍സ്‌ഫോര്‍മറില്‍ തട്ടിയാണ് കാര്‍ നില്‍ക്കുന്നത്.

Related posts

Leave a Comment