പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സഹകരണ സംഘങ്ങളുടെ സഹായം നിസ്തുലം : എ.പി. അനില്‍കുമാര്‍ എം.എല്‍.എ.

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സഹകരണ സംഘങ്ങളുടെ സഹായം നിസ്തുലം : എ.പി. അനില്‍കുമാര്‍ എം.എല്‍.എ.
വണ്ടൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യങ്ങളൊരുക്കാന്‍ പലിശരഹിത വായ്പയും മൊബൈല്‍ഫോണുകളും നല്‍കി സഹകരണസംഘങ്ങള്‍ വലിയ ജനകീയ ഇടപെടലാണ് നിര്‍വഹിക്കുന്നത്. വാണിയമ്പലം റൂറല്‍ സഹകരണ സംഘം നല്‍കുന്ന പലിശ രഹിത മൊബൈല്‍ വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വായ്പകള്‍ നല്‍കി. ചടങ്ങില്‍ ഇ.മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. സംഘം പ്രസിഡണ്ട് പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. അനീസ മുബാറക്, പാപ്പറ്റ കുഞ്ഞി മുഹമ്മദ്, അഷ്‌റഫ് പാറശ്ശേരി, വി.എം. നാണി, എം.റസാബ്, ജബീബ് സുക്കീര്‍, ജലീല്‍ പാറഞ്ചേരി, നിജാസ് ബാബു പാപ്പറ്റ, കെ വി രവീന്ദ്രന്‍ ,കെ.അലവി, കെ.ടി.സക്കീറലി, ഡോ.മുരളീധരന്‍, സജ്‌ന ബഷീര്‍, നൗഫല്‍ പാറക്കുളം ,സെക്രട്ടറി രജിത രാജേഷ് , കെ.വത്സരാജന്‍ , യു.കെ.ബി സച്ചിദാനന്ദന്‍
എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment