ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം ; അൻവർ സാദത്ത് എം എൽ എ യുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു

ആലുവ :- ഇടുക്കി -ഇടലയാർ ഡാമുകൾ തുറക്കുന്ന സാഹചര്യത്തിലും ശക്തമായ മഴ ഉള്ളതിനാലും വെള്ളം കേറാനുള്ള സാഹചര്യം മുൻനിർത്തികൊണ്ട് ജനങ്ങളുടെ സുരക്ഷ. ഉറപ്പാക്കുന്നതിനും മുൻകരുതൽ എടുക്കുന്നതിനും. വേണ്ടി അൻവർ സാദത്ത് എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികൾ, റവന്യു ഉദ്യോഗസ്ഥന്മാർ, പോലീസ്, ഫയർഫോഴ്സ് എന്നിവരുടെ അടിയന്തര യോഗം ആലുവ ഗസ്റ്റ് ഹൗസിൽ ഇന്ന് രാവിലെ 9 30 ന് ചേരുകയുണ്ടായി.

2018 ലെ വെള്ളപ്പൊക്കമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തിയ മാതൃകയിൽ ഇത്തവണയും അങ്ങിനെ ഒരു അടിയന്തര സാഹചര്യം ഉണ്ടായാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ പാർട്ടികളുടെയും യുവജന സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടുകൂടി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു.

അടിയന്തരമായി എല്ലാ പഞ്ചായത്തുകളിലും ഇന്നും നാളെയുമായി സർവകക്ഷിയോഗം വിളിക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് തല സർവകക്ഷി യോഗത്തിനുശേഷം വാർഡ് തല സർവകക്ഷി യോഗവും വിളിക്കണമെന്ന് യോഗം തീരുമാനിച്ചു. ആലുവ നിയോജക മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലുമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുവാൻ തുടക്കത്തിൽ 32 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട് 1200 പോലീസുകാരേയും സജ്ജമാക്കിയിട്ടുണ്ട് എന്ന് ആലുവ ഡി വൈ എസ് പി യോഗത്തിൽ അറിയിച്ചു.

ഫയർഫോഴ്സ് രക്ഷാപ്രവർത്തന സാമഗ്രികൾ എല്ലാം സജ്ജമാക്കിയിട്ടുണ്ട് എന്ന് ആലുവ ഫയർഫോഴ്സ് ഓഫീസർ യോഗത്തിൽ അറിയിച്ചു . എൻ ഡി ആർ എഫ് ന്റെ ഒരു ടീമിനെ ആലുവക്ക് വേണ്ടി നിയോഗിച്ചിട്ടുണ്ട് എന്നും, ഓരോ പഞ്ചായത്തിലും വില്ലേജ് ഓഫീസർമാർക്കും കൂടാതെ മറ്റുള്ള റവന്യൂ ഉദ്യോഗസ്ഥർക്കും ചുമതല കൊടുത്തിട്ടുണ്ടെന്ന് എ ഡി എം ഷാജഹാൻ യോഗത്തിൽ അറിയിച്ചു.

2018ൽ ഡാമുകൾ തുറന്നപ്പോൾ ജലനിരപ്പ് ഉയരുന്നതിന്റെ യഥാർത്ഥ വിവരം യഥാസമയത്ത് തന്നില്ലായിരുന്നു. ഇത്തവണ അങ്ങനെയൊരു വീഴ്ച ഇല്ലാതെ ഡാം തുറന്ന് വിടുമ്പോൾ പെരിയാറിൽ ഏതൊക്കെ പ്രദേശത്ത് എത്രമാത്രം ജലത്തിന്റെ അളവ് ഉയരുമെന്ന നിജസ്ഥിതി ജനപ്രതിനിധികളെ അതാത് സമയത്ത് അറിയിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് യോഗം ആവശ്യപ്പെട്ടു.

ക്യാമ്പുകൾ തുറക്കുമ്പോഴും അതുപോലുള്ള മറ്റുള്ള അനുബന്ധ ചിലവുകൾക്ക് സർക്കാർ പഞ്ചായത്തുകൾക്ക് സ്പെഷ്യൽ ഫണ്ട് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

2018 ലെയും 19 ലെയും വെള്ളപ്പൊക്കം മൂലം പെരിയാറിലും അതിന്റെ കൈ വരികളിലും തോടുകളിലും ചെളിയും എക്കലും അടിഞ്ഞു കൂടിയിട്ടുണ്ട്. ഇതുമൂലം പെരിയാറിൽ വെള്ളം കൂടുതൽ ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യമുണ്ട്. ഡാമുകൾ തുറക്കുമ്പോൾ കൂടുതൽ വെള്ളം ജനവാസകേന്ദ്രങ്ങളിലേക്ക് കയറുവാൻ സാധ്യതയുള്ളതുകൊണ്ട് പെരിയാറിലെയും അനുബന്ധ തൊടുകളിലെയും കൈവരികളിലെയും എക്കലും. ചെളിയും അടിയന്തരമായി മാറ്റണമെന്ന് സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു.

2018ലെയും 19 ലെയും പോലെ വെള്ളം കയറുന്ന സാഹചര്യമുണ്ടായാൽ നമുക്ക് ആലുവകാർക്ക് ഒരുമിച്ച് നിന്ന് ആ പ്രതിസന്ധിയെ തരണം ചെയ്യാമെന്ന് അൻവർ സാദത്ത് എം എൽ എ പറഞ്ഞു. എ ഡി എം ഷാജഹാൻ, ഡെപ്യൂട്ടി കളക്ടർ ബേബി, ഡിവൈഎസ്പി കൃഷ്ണൻകുട്ടി, തഹസിൽദാർ സത്യപാലൻ നായർ. സി പി , മുനിസിപ്പൽ ചെയർമാൻ എം ഒ ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ പി വി പ്രതീഷ്, അൻവർ അലി, പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ സി മാർട്ടിൻ, പി വി കുഞ്ഞ്, ഗ്രേസി ദയാനന്ദൻ, സതി ലാലു, പ്രീജ കുഞ്ഞുമോൻ, രാജി സന്തോഷ്‌, സെബാ മുഹമ്മദാലി, മറ്റു ജനപ്രതിനികൾ, പോലീസ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related posts

Leave a Comment